Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് മരണം കുതിക്കുന്നു

വാഷിംഗ്ടൺ: കോവിഡ് വാക്സിൻ വിതരണം അതിവേഗം പുരോഗമിക്കുന്നതിനിടെ ലോകത്ത് കൊറോണ വൈറസ് മരണം 20 ലക്ഷം കടന്നിരിക്കുന്നു. വേൾഡ് ഒ മീറ്ററിന്റെ കണക്ക് പ്രകാരം നിലവിൽ 2,019,916 പേരാണ് മരിച്ചിരിക്കുന്നത്. മരണം 2.9 ദശലക്ഷത്തിൽ എത്തിയേക്കാമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. കൊറോണ വൈറസ് രോഗ വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമത് അമേരിക്കയാണ് ഉള്ളത്. എന്നാൽ അതേസമയം, യൂറോപ്യൻ രാജ്യങ്ങളിലെ ആകെ മരണനിരക്ക് അമേരിക്കയെക്കാൾ ഏറെ കൂടുതലാണ്.

അമേരിക്കയിൽ 401,856 പേർ മരിച്ചപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലെ ആകെ മരണം 6,50,560 ആണ് ഉള്ളത്. ചൈനയിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ട് ഒമ്പത് മാസത്തിന് ശേഷം, അതായത് 2020 സെപ്തംബ‌ർ 28 നാണ് മരണം 10 ലക്ഷം കടന്നിരിക്കുന്നത്. പിന്നീട്, നാല് മാസത്തിനുള്ളിൽ മരണം 20 ലക്ഷം കടന്നു. കഴിഞ്ഞ ആഴ്ച മാത്രം ശരാശരി 13,600 പേർ ലോകത്ത് മരിച്ചെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ആകെ രോഗികളുടെ എണ്ണം പത്തുകോടിയിലേക്ക് അടുക്കുകയാണ്. 67,447,533 പേർ രോഗവിമുക്തരായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button