KeralaLatest NewsNews

കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം, തട്ടിപ്പ് നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍

താനൂര്‍: കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം, തട്ടിപ്പ് നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. ദമ്പതികളാണ് അറസ്റ്റിലായത്. തിരുവനന്തപുരം അണ്ടൂര്‍ക്കോണം സ്വദേശികളായ സജീം മന്‍സില്‍ സജീം ഇബ്രാഹിം (43), ഭാര്യ ഷീജ ഇബ്രാഹിം (41) എന്നിവരാണ് പിടിയിലായത്. ആനമങ്ങാടിലെ കണ്ടപ്പാടി സ്വദേശിയായ മോഹന്‍ലാലിന്റെ പരാതിയിലാണ് അറസ്റ്റ്.

Read Also : വാക്‌സിനിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തും വിധമുള്ള പ്രചാരണങ്ങള്‍ക്ക് എതിരെ നടപടി : വി.മുരളീധരന്‍

അസം സ്വദേശി മുഖേന 1.5 കിലോ ഗ്രാം സ്വര്‍ണം 3.5 ലക്ഷം രൂപയ്ക്ക് നല്‍കാമെന്നായിരുന്നു ദമ്പതികള്‍ നല്‍കിയിരുന്ന വാഗ്ദാനം. സ്വര്‍ണം കൈപ്പറ്റാനായി കരിങ്കപ്പാറയിലെ വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് എത്താന്‍ ആവശ്യപ്പെട്ടിരുന്നു.ഇതിനിടെ പ്രതികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ മോഹന്‍ലാല്‍ പണം നല്‍കാതെ മടങ്ങുകയായിരുന്നു. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പൊലീസില്‍ നല്‍കിയ പരാതിയില്‍ ക്വാര്‍ട്ടേഴ്‌സില്‍വച്ചായിരുന്നു അറസ്റ്റ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button