Latest NewsIndiaNews

നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ഇനി സഹിക്കാനാവില്ല : ശതാബ്ദി റോയിയെ പിടിച്ചു നിർത്താൻ തന്ത്രങ്ങളുമായി മമത സർക്കാർ

കൊൽക്കത്ത : തൃണമൂൽ എംപി ശതാബ്ദി റോയിയെ പിടിച്ചു നിർത്താൻ പുതിയ തന്ത്രങ്ങളുമായി മമത ബാനർജി. ഇതിനായി ശതാബ്ദി റോയിക്ക് പാർട്ടിയിൽ വലിയ സ്ഥാനങ്ങളാണ് മമത വാഗ്ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ശതാബ്ദി റോയി പാർട്ടി വിടുന്നുവെന്ന വാർത്ത പ്രചരിച്ചത്.

അതേസമയം ബംഗാളിൽ തൃണമൂൽ നേതാക്കൾ ഒന്നടങ്കം ബിജെപിയിലേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനിടെ കോണഗ്രസിനെയും സിപിഎംനെയും സഖ്യത്തിനായി മമത ക്ഷണിച്ചെങ്കിലും അത് ഫലത്തിലെത്തിയില്ല.

പാർട്ടിയുടെ പശ്ചിമ ബംഗാൾ യൂണിറ്റിന്റെ വൈസ് പ്രസിഡന്റായാണ് ശതാബ്ദി റോയിയെ നിയമിച്ചത്. ബിർബാമിൽ നിന്നുള്ള എംപിയാണ് ശതാബ്ദി റോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button