KeralaLatest NewsNews

ഉമ്മൻചാണ്ടി കോൺഗ്രസ് നേതൃത്വത്തിലേക്കോ? മുഖ്യമന്ത്രിയാര്? ഇടപെടാൻ ഹൈക്കമാൻഡ്

ഉമ്മൻ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇക്കാര്യത്തിലും തീരുമാനമുണ്ടാകും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാനുള്ള കോൺഗ്രസിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഹൈക്കമാൻഡുമായി ചർച്ച നടത്തും. ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്ന പദവിയിലും ഡിസിസി പുനഃസംഘടനയിലും തീരുമാനമുണ്ടായേക്കും.

Also related: സിപിഎം കള്ളവോട്ട് ചെയ്തു തോല്പിച്ചു, തെളിവുകളുമായി ബിജെപി സ്ഥാനാർത്ഥി കോടതിൽ

നിയമസഭ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്ത് അധികാരത്തിലെത്താനുള്ള ഗൗരവമായ ചർച്ചകളിലേക്ക് കടക്കുകയാണ് കോൺഗ്രസ്‌. തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി പാർട്ടിക്കേൽപിച്ച ക്ഷീണം മറികടക്കാനുള്ള തിരുത്തൽ പ്രക്രിയയ്ക്കും യോഗത്തിൽ തീരുമാനമായേക്കും. സംസ്ഥാനത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കുക.

Also related: മുഖം നോക്കാതെ നടപടി; പിണറായി നാടു ഭരിക്കുമ്പോള്‍ പാവങ്ങളുടെ പടത്തലവന്റെ വീട്ടിലേക്ക് ജപ്തി നോട്ടീസ്

ഉമ്മൻ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇക്കാര്യത്തിലും തീരുമാനമുണ്ടാകും.തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഡിസിസിതല അഴിച്ചുപണിയോട് എ, ഐ ഗ്രൂപ്പുകള്‍ യോജിക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് അധികം സമയമില്ലാത്തതിനാല്‍ ഇപ്പോഴുളള അഴിച്ചുപണി ഗുണത്തെക്കാൾ ദോഷം ചെയ്യുമെന്നാണ് ഗ്രൂപ്പുകളുടെ പക്ഷം.

Also related: സിപിഎം നേതാക്കൾ പ്രതികളായ പ്രളയ ഫണ്ട് തട്ടിപ്പ് കേസ് അട്ടിമറിച്ച് ആഭ്യന്തര വകുപ്പ്

ഇരട്ട പദവി പരിധിയിലുളള എറണാകുളം, വയനാട്, പാലക്കാട് ഡിസിസി അധ്യക്ഷന്മാരെ മാറ്റിയേക്കും.ചർച്ചകൾക്കായി ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് വൈകിട്ട് ഡൽഹിയിൽ എത്തും. രമേശ്‌ ചെന്നിത്തല നേരത്തെ ഡൽഹിയിൽ എത്തിയിരുന്നു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ചർച്ചകളുടെ ഭാഗമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button