KeralaLatest NewsNews

ഭിന്നിപ്പിക്കലാണ് ബി.ജെ.പിയുടെ നയം; കേരളത്തിന് ബംഗാളിന്‍റ ഗതിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

യു.ഡി.എഫില്‍ ഏറ്റവുമധികം വിട്ടുവീഴ്ച ചെയ്യുന്ന പാര്‍ട്ടിയാണ് മുസ്​ലിം ലീഗ്.

കുറ്റ്യാടി: കേരളത്തിൽ പിണറായി സർക്കാർ തുടര്‍ച്ചയായി ഭരണം നടത്തിയിരുന്നെങ്കില്‍ കേരളത്തിന് ബംഗാളിന്‍റ ഗതിവരുമായിരുന്നെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കേരളത്തില്‍ യു.ഡി.എഫ് മാറിമാറി ഭരണത്തില്‍ വരുന്നതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളോട് കിടപിടിക്കാവുന്ന പുരോഗതിയുണ്ടായത്. ഇടതുപക്ഷം മാത്രം ഭരിച്ച ബംഗാളില്‍ ഇതൊന്നും ഉണ്ടായിട്ടില്ല. കുറ്റ്യാടി നിയോജക മണ്ഡലം മുസ്​ലിം ലീഗ് ആഭിമുഖ്യത്തില്‍ മണ്ഡലം പരിധിയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് വേളം കാക്കുനിയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read Also: അരമനരഹസ്യം അങ്ങാടി തല്ല്’; ഗണേഷ് കുമാർ എംഎൽഎയ്ക്ക് നേരെ കല്ലേറ്

എന്നാൽ മുസ്​ലിം ലീഗിനെ ഒറ്റപ്പെടുത്തി വക്രീകരിച്ചു കാണിക്കുകയാണ് ഇടതുപക്ഷം. യു.ഡി.എഫില്‍ ഏറ്റവുമധികം വിട്ടുവീഴ്ച ചെയ്യുന്ന പാര്‍ട്ടിയാണ് മുസ്​ലിം ലീഗ്. സമന്വയത്തിെന്‍റ പാതയാണ്​ പാര്‍ട്ടിയുടേത്​. യു.ഡി.എഫില്‍ പ്രശ്നമോ തര്‍ക്കമോ ഉണ്ടാവുേമ്പോള്‍ അവിടെ ഇടതുപക്ഷം ബി.ജെ.പിക്കാരുടെ ഭാഷയിലാണ് സംസാരിക്കുക. സമുദായങ്ങളെ ഭിന്നിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പി.എം. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button