Latest NewsNewsInternational

കൊറോണ വൈറസ് , മാംസാഹാരം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി; കൊറോണ വൈറസ് , മാംസാഹാരം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് . പുകവലിക്കുന്നവര്‍ക്കും സസ്യാഹാരികള്‍ക്കും കൊറോണ വൈറസ് പകരാന്‍ താരതമ്യേന സാധ്യത കുറവാണെന്നാണ് ഇപ്പോള്‍ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത് . കൗണ്‍സില്‍ ഒഫ് സൈന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും 40 മറ്റ് ഇന്‍സ്റ്റ്യൂട്ടുകളും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഒ ഗ്രൂപ്പ് രക്തഗൂപ്പ് ഉള്ളവര്‍ക്കും കൊറോണ വൈറസ് പകരാന്‍ സാധ്യത കുറവാണെന്നും ബി,എബി രക്ത ഗ്രൂപ്പുകളുള്ളവരില്‍ കൊറോണ വൈറസ് വേഗത്തില്‍ പകരുന്നതായും പഠനം വ്യക്തമാക്കുന്നു.

Read Also : സ്വാതന്ത്ര്യത്തിനായി നരേന്ദ്രമോദിയുടെ ചിത്രവുമേന്തി പാകിസ്ഥാനില്‍ പടുകൂറ്റന്‍ റാലി

പഠനത്തിനായി വിവിധ ഇന്‍സ്റ്റിറ്റിയൂഷനുകള്‍, ലബോറട്ടറികള്‍, കുടുബങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി 10247 സാമ്പിളുകളാണ് സിഎസ്ഐആര്‍ ശേഖരിച്ചത്. ശേഖരിച്ച 10427 സാമ്പിളികളില്‍ 1058 സാമ്പിളുകളില്‍ അതായത് 10.14 ശതമാനം സാമ്പിളുകളില്‍ കൊറോണക്കെതിരെ ആന്റി ബോഡി കണ്ടെത്തി.

പുകവലി കൊവിഡ് വൈറസ് പകരുന്നതിന് തടയാന്‍ സഹായകരമാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.പഠനത്തിന് കൂടുതല്‍ ബലം നല്‍കാന്‍ നേരത്തെ ഫ്രാന്‍സ്,ഇറ്റലി,ന്യൂയോര്‍ക്ക,ചൈന എന്നിവിടങ്ങളില്‍ നടത്തിയ പഠനങ്ങളിലും പുകവലി ശീലമുള്ളവരില്‍ കോറോണ വൈറസ് പകരുന്നത് കുറവാണെന്ന പഠന റിപ്പോര്‍ട്ടുകള്‍ സിഎസ്ഐആര്‍ ചൂണ്ടിക്കാണിക്കുന്നു.

പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍, വീട്ടു ജോലിക്കാര്‍, പുകവലിക്കാത്തവര്‍, മാംസാഹാരികള്‍ എന്നിവര്‍ക്ക് കൊറോണ വൈറസ്േേ വഗത്തില്‍ പകരാന്‍ സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു.

Related Articles

Post Your Comments


Back to top button