Latest NewsNewsInternational

സ്വാതന്ത്ര്യത്തിനായി നരേന്ദ്രമോദിയുടെ ചിത്രവുമേന്തി പാകിസ്ഥാനില്‍ പടുകൂറ്റന്‍ റാലി

പാകിസ്ഥാനില്‍ മോദിയുടെ നേതൃത്വത്തില്‍ മറ്റ് രാഷ്ട്ര നേതാക്കള്‍ ഇടപെടണമെന്നാവശ്യം

കറാച്ചി: സ്വാതന്ത്ര്യത്തിനായി നരേന്ദ്രമോദിയുടെ ചിത്രവുമേന്തി പാകിസ്ഥാനില്‍ പടുകൂറ്റന്‍ റാലി. പാകിസ്ഥാനിലെ സാന്‍ പട്ടണത്തിലാണ് കൂറ്റന്‍ റാലി നടന്നത്. പാകിസ്ഥാന്റെ ദുഷ്ട ഇസ്‌ളാമിക കൈകളില്‍ നിന്നുളള മോചനത്തിന് മോദിയുടെ നേതൃത്വത്തില്‍ മറ്റ് രാഷ്ട്ര നേതാക്കള്‍ ഇടപെടണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

Read Also : തിരുവനന്തപുരത്ത് മികച്ച പ്രകടനത്തിനൊരുങ്ങി ബിജെപി; സാധ്യത പഠിക്കാന്‍ ഏജന്‍സിയെ നിയോഗിച്ച് സുരേഷ് ഗോപി

ആധുനിക സിന്ധി ദേശീയതയുടെ സ്ഥാപക പിതാക്കന്മാരില്‍ ഒരാളായ എം സയ്യിദിന്റെ 117ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വാതന്ത്ര്യ അനുകൂല റാലിയില്‍ പങ്കെടുത്തവരായിരുന്നു മോദിയുടെ ചിത്രം പതിച്ച പ്‌ളക്കാര്‍ഡുകള്‍ ഏന്തിയത്. പ്രകടനക്കാരില്‍ ഭൂരിപക്ഷവും പിടിച്ചിരുന്നത് മോദി ചിത്രം പതിച്ച പ്‌ളക്കാഡുകളായിരുന്നു. ഇതിനൊപ്പം അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ജോ ബയ്ഡന്‍, ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി തുടങ്ങിയ ലോക നേതാക്കളുടെ ചിത്രങ്ങളും ഇവര്‍ ഏന്തിയിരുന്നു. സിന്ധിനെ പാകിസ്ഥാന്റെ കൈയില്‍ നിന്ന് മോചിപ്പിക്കാന്‍ മോദിയുടെ നേതൃത്വത്തില്‍ മറ്റുലോകനേതാക്കളുടെ ഇടപെടല്‍ വേണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മോദിയെ ഏറെ പ്രതീക്ഷയോടെയാണ് സിന്ധുകാര്‍ നോക്കിക്കാണുന്നത്.

‘സിന്ധൂ നാഗരികതയുടെയും വൈദിക മതത്തിന്റെയും ആസ്ഥാനമാണ് സിന്ധ്. ഇത്രയധികം പ്രാധാന്യമുളള ഈ പുണ്യഭൂമിയെ പാകിസ്ഥാന്റെ കൈകളില്‍ എത്തിച്ചത് ബ്രിട്ടീഷുകാരാണ്. വര്‍ഷങ്ങളായി ഇതിന്റെ ദുരന്തഫലം ഞങ്ങള്‍ അനുഭവിക്കുകയാണ്. ഇതില്‍ നിന്ന് എത്രയും പെട്ടെന്ന് മോചനംവേണം’ -പ്രതിഷേധക്കാരില്‍ ഒരാള്‍ ആവശ്യപ്പെടുന്നു. കിഴക്കും പടിഞ്ഞാറും നിന്നുളള മതങ്ങളുടെയും തത്വചിന്തകളുടെയും നാഗരികതയുടെയും ചരിത്രപരമായ സമന്വയമാണ് സിന്ധിന് ലോകചരിത്രത്തില്‍ പ്രത്യേക സ്ഥാനം നല്‍കിയതെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ ഏറെ പ്രാധാന്യമുളള ഒരു പുണ്യഭൂമിയെ ഇസ്‌ളാം-ഫാസിസ്റ്റ് തീവ്രവാദികള്‍ ഇല്ലാതാക്കുകയാണെന്നും ഇതിനെ എതിര്‍ക്കുന്നവര്‍ക്കുനേരെ ബലപ്രയോഗം നടത്തുകയാണെന്നും അവര്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button