KeralaLatest NewsNews

സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ . മദ്യവില വർധനയ്ക്ക് പിന്നിൽ അഴിമതിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു . അസംസ്കൃത വസ്തുകളുടെ വില വർധനയാണ് മദ്യവില കൂട്ടാൻ കാരണം. നികുതി കുറച്ചുകൊണ്ട് വില നിയന്ത്രിക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു .

Read Also : അഭയ കൊലക്കേസ് : ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ‍ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും 

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മദ്യവില കൂടുതലാണ്. സംസ്ഥാനത്ത് മദ്യവില ഉയർത്തുന്നതിന് കഴിഞ്ഞ ദിവസം ധാരണയായിരുന്നു. ബെവ്കോയുമായി കരാറുണ്ടാക്കിയിരിക്കുന്ന വിതരണക്കാർക്ക് അടിസ്ഥാന വിലയിൽ ഏഴ് ശതമാനം വർദ്ധനയാണ് ഈ വർഷം അനുവദിച്ചിരിക്കുന്നത്. അതേസമയം, ബിയറിനും വൈനും വില വർദ്ധനയില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button