COVID 19KeralaNattuvarthaLatest NewsNewsIndia

വാക്സിൻ നൽകിയിട്ടും കേരളത്തിൽ കുത്തിവെയ്പ്പ് കുറവ്; കേന്ദ്രത്തിന്‌ അതൃപ്തി, വിശ്വാസക്കുറവെന്ന് വാദം

കേന്ദ്രം നൽകിയ വാക്സിനിൽ കേരളത്തിന് വിശ്വാസക്കുറവ്? നൽകിയത് വെറും 25 ശതമാനം ആളുകളിൽ

കേരളത്തിൽ കൊവിഡ് വാക്സിൻ കുത്തിവെയ്പ്പ് നടത്തുന്നത് വെറും 25 ശതമാനം ആളുകളിലെന്ന് റിപ്പോർട്ട്. കേരളത്തില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് കുറയുന്നതില്‍ കേന്ദ്രസര്‍ക്കാർ അതൃപ്തി അറിയിച്ചു. വാക്‌സിനുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ വിശ്വാസ്യത ഉണ്ടാക്കണമെന്ന് കേന്ദ്രം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

25 ശതമാനത്തില്‍ താഴെയാണ് കേരളത്തില്‍ വാക്‌സിന്‍ കുത്തിവെപ്പെടുത്തവരുടെ എണ്ണം. വാക്‌സിനിലുള്ള സംശയം മൂലമാണ് കുത്തിവെപ്പ് കുറയുന്നതെന്നാണ് കേരളത്തിന്റെ വാദം. കേരളത്തിനു പുറമേ തമിഴ്നാട്, പഞ്ചാബ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും വാക്സിൻ കുത്തിവെയ്പ്പ് പരിതാപകരമാണ്. തമിഴാട്ടിലും കേരളത്തിലും 25 ശതമാനത്തിലും താഴെയാണ് കുത്തിവെയ്പ്പ് നൽകിയിരിക്കുന്നത്.

Also Read: പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കുമെതിരെ അശ്ലീല പോസ്റ്റുകൾ ഇട്ടയാൾ അറസ്റ്റിൽ

വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിരിക്കുന്ന അലംഭാവം നല്ലതല്ലെന്നും ജനങ്ങളെ ബോധവാന്മാരാക്കണമെന്നും കേന്ദ്രം പറയുന്നു. ഇതു സംബന്ധിച്ചുള്ള അതൃപ്തി കേന്ദ്രസര്‍ക്കാര്‍ വാക്‌സിനേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച കണ്ടിരുന്ന വാക്‌സിന്‍ കുത്തിവെപ്പ് മുന്നേറ്റം പലയിടത്തും ഇപ്പോള്‍ കാണുന്നില്ല. വിഷയം ഗൗരവമായി പരിശോധിക്കണമെന്നാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button