KeralaLatest NewsNews

പൊളിച്ചു മക്കളേ, ഇന്ത്യൻ ടീമിന് അഭിനന്ദനമറിയിച്ച് സന്ദീപ് ജി വാര്യര്‍

ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ അവിസ്മരണീയ വിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് അഭിനന്ദനമറിയിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍. ടെസ്റ്റ് ക്രിക്കറ്റിൻ്റെ ഒരു പാട് സുന്ദരമുഹൂർത്തങ്ങൾ സമ്മാനിച്ച പരമ്പരയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം……………………..

വിരാട് കോലിയില്ല, ജസ് പ്രീത് ബുമ്രയില്ല, ഷാമിയില്ല, ജഡേജയില്ല
കൈമുതലായുള്ളത് രഹാനെയെന്ന വളരെ ശാന്തനായ ഒരു നായകൻ്റെ ആത്മവിശ്വാസവും ഒരു പിടി കളിക്കാരുടെ പോരാട്ട വീര്യവും ..അതു മതിയായിരുന്നു ടീം ഇന്ത്യക്ക് കങ്കാരുക്കളുടെ മണ്ണിൽ വെന്നിക്കൊടി പാറിക്കാൻ.ബ്രിസ്ബെയ്നിലെ കലാശ ദിനം ഇന്ത്യയുടെ മുഖത്തിന് പ്രസന്നതയും ഊർജവും നൽകിയ ശുഭ്മാൻ ഗില്ലിനും പൂജാരയ്ക്കും നിറഞ്ഞ കൈയടി.

എന്നാൽ അതിലേറെ പ്രശംസയും ആശ്ലേഷവും അർഹിക്കുന്ന രണ്ടു പേർ, അത് ഋഷഭ് പന്തും വാഷിങ്ടൺ സുന്ദറുമാണ്. ഒരു പക്ഷേ സമനിലയിലേക്ക് പോകാമായിരുന്ന ടെസ്റ്റിനെ വിജയത്തിലേക്ക് പരിവർത്തനപ്പെടുത്തിയത് ഇരുവരുടെയും ഇന്നിങ്സുകളാണ്. 55 പന്തിൽ 53 റൺസാണ് ഈ കൂട്ടുകെട്ടിൽ ഇന്ത്യ സ്വന്തമാക്കിയത്. അശ്രദ്ധയുടെയും ഉത്തരവാദിത്വമില്ലായ്മയുടെയും പേരിൽ ഏറെ പഴി കേട്ട താരമാണ് ഋഷഭ് പന്ത് . എന്നാൽ 89 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യയെ അക്ഷരാർഥത്തിൽ വിജയ സോപാനത്തിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു പന്ത് . അവസാന നിമിഷം 2 വിക്കറ്റുകൾ നഷ്ടപ്പെടുത്തിയെങ്കിലും പന്ത് അപ്പോഴേക്കും ഇന്ത്യയെ വിജയത്തോട് അടുപ്പിച്ചിരുന്നു.

വരും കാല ഇന്ത്യയെ ദുർഘട സന്ധിയിൽ കരകയറ്റാൻ ഈ മിടുക്കൻ പന്തിനാ കുമെന്ന് ഉറപ്പിക്കാം. ഗാബയിൽ പ്രശംസയർഹിക്കുന്ന മറ്റൊരാളാണ് മുഹമ്മദ് സിറാജ്. കരിയറിൽ ആദ്യമായി അഞ്ചു വിക്കറ്റ് സ്വന്തമാക്കിയ സിറാജിൻ്റെ മികവാണ് രണ്ടാം ഇന്നിങ്സിൽ ഓസീസ് ചെറിയ സ്കോറിലൊതുങ്ങിയത്. സ്വന്തം പിതാവിൻ്റെ മരണം വരുത്തി വച്ച വേദനയ്ക്കു നടുവിൽ നിന്നാണ് സിറാജ് ഭാരതത്തിനായി ഈ നേട്ടം കൈവരിച്ചത്. ഇന്ത്യൻ ബൗളിങ്ങിൻ്റെ പതാക വഹിക്കാൻ ഈ ചെറുപ്പക്കാരനാകും. അഭിനന്ദനങ്ങൾ സിറാജ്.

ഈ വിജയവും മത്തുപിടിപ്പിക്കാതെ ടീമിൻ്റെ സ്പിരിറ്റിനൊപ്പം തോളു ചേർത്തുവച്ച് മുന്നിൽ നിന്നു നയിച്ച രഹാനെ, നീ ഇന്ത്യയുടെ സൗഭാഗ്യമാണ്. ഈ ടെസ്റ്റ് വിജയവും പരമ്പര നേട്ടവും എക്കാലവും ഓർത്തു വയ്ക്കാം.. ടെസ്റ്റ് ക്രിക്കറ്റിൻ്റെ ഒരു പാട് സുന്ദരമുഹൂർത്തങ്ങൾ സമ്മാനിച്ച പരമ്പരയായിരുന്നു ഇത്. ഓസീസിനെ അവരുടെ നാട്ടിൽ ചെന്ന് നാം പരാജയപ്പെടുത്തിയിരിക്കുന്നു. ബോർഡർ ഗാവസ്കർ ട്രോഫി നമുക്ക് തന്നെ സൂക്ഷിക്കാം..
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടവും നമുക്ക് സ്വപനം കാണാം.

കുഡോസ് ടീം ഇന്ത്യ…

പൊളിച്ചു മക്കളേ ….

https://www.facebook.com/Sandeepvarierbjp/posts/4963098250398568

shortlink

Related Articles

Post Your Comments

Related Articles


Back to top button