Latest NewsNewsKuwaitGulf

മയക്കുമരുന്ന് കടത്താൻ ശ്രമം; യുവാവ് പിടിയിൽ

കുവൈത്ത് സിറ്റി: വാഹനത്തിന്റെ സ്‍പെയര്‍ ടയറിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാവിനെ കുവൈത്ത് കസ്റ്റംസ് പിടികൂടിയിരിക്കുന്നു. അയല്‍രാജ്യത്തുനിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്നതിനിടെ നുവൈസീബ് ബോര്‍ഡര്‍ പോസ്റ്റില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. 23 കിലോഗ്രാം ഹാഷിഷാണ് വാഹനത്തിലുണ്ടായിരുന്നത്.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വാഹനം തിരിച്ചറിഞ്ഞ് പരിശോധന നടത്തുകയായിരുന്നുവെന്ന് പോര്‍ട്ട്സ് അഫയേഴ്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button