COVID 19Latest NewsNewsIndiaInternational

ഇന്ത്യൻ വാക്സിൻ നമ്പർ വൺ; ഇന്ന് മുതൽ 6 രാജ്യങ്ങളിലേക്കുള്ള വാക്സിൻ കയറ്റുമതി ചെയ്യും

ലോകരാജ്യങ്ങൾക്ക് ഇന്ത്യ കൈത്താങ്ങാകുന്നു

കൊവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മുന്നിലാണ്. കൊവിഡ് വാക്സിനുകൾ കണ്ടെത്തിയതോടെ മഹാമാരിക്ക് പരിഹാരം കാണാൻ ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. വാക്സിനുകൾ സുഹൃദ് രാജ്യങ്ങൾക്ക് ഫലപ്രദമാകുന്ന രീതിയിൽ നൽകുമെന്ന് ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം ആറ് രാജ്യങ്ങളിലേക്ക് ഇന്ന് മുതൽ കൊറോണ പ്രതിരോധ വാക്‌സിനായ കൊവിഷീൽഡ് കയറ്റി അയക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.

Also Read: നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലിൽ കൂട്ടിമുട്ടി, ഇന്ത്യൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി

ഭൂട്ടാൻ, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമാർ, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്കാണ് വാക്‌സിൻ കയറ്റി അയക്കുന്നത്. ബുധനാഴ്ച മുതൽ കയറ്റുമതി ആരംഭിക്കുന്ന വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. കൊവിഷീൽഡ് വാക്‌സിനാണ് അയൽരാജ്യങ്ങൾക്ക് കയറ്റുമതി ചെയ്യുക. നിരവധി രാജ്യങ്ങൾ വാക്‌സിനായി ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥന പരിഗണിച്ചാണ് രാജ്യങ്ങൾക്ക് വാക്‌സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

ശ്രീലങ്ക, അഫ്ഗാനിസ്താൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങളും വാക്‌സിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. എന്നാൽ കയറ്റുമതിയ്ക്കായി വിവിധ ഏജൻസികളുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ് ഈ രാജ്യങ്ങൾ. അനുമതി ലഭിച്ചാൽ ഉടൻ ഇവിടങ്ങളിലേക്കും കയറ്റുമതി ചെയ്യാനുള്ള നടപടികൾ ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button