Latest NewsNews

അമേരിക്കയിൽ ഇന്ന് അധികാര കൈമാറ്റം; വരുന്നത് ബൈഡൻ യുഗം

അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും 49ാം വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് അധികാരമേൽക്കും. ഇന്ത്യൻ സമയം രാത്രി 10.30നാണ് സത്യപ്രതിജ്ഞ. ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റാണ് 78കാരനായ ബൈഡൻ. വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് 56കാരിയായ ഇന്ത്യൻ വംശജ കമല ഹാരിസ്.

സാധാരണയായി പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ യുഎസിൽ ആഘോഷമായാണ് നടക്കുക. എന്നാൽ ഇത്തവണ വെറും 1000 പേർ മാത്രം പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്. അക്രമങ്ങൾ നടക്കുമെന്ന ഭീഷണിയുള്ളതിനാൽ മുൻപെങ്ങുമില്ലാത്ത സുരക്ഷയിലാണ് തലസ്ഥാനം.

അതേസമയം പുതിയ പ്രസിഡന്റ് ചുമതലയേൽക്കുന്ന സാഹചര്യത്തിൽ രാവിലെയോടെ തന്നെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസ് വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബൈഡന്റ് സത്യപ്രതിജ്ഞാ ചടങ്ങിൽ ട്രംപ് പങ്കെടുക്കില്ലെന്നും സൂചനയുണ്ട്. സാധാരണയായി സ്ഥാനമൊഴിയുന്ന പ്രസിഡന്റും മുൻ പ്രസിഡന്റുമാരും സത്യപ്രതിജ്ഞയ്ക്ക് എത്തുകയാണ് പതിവ്.

ഇതിനിടെ ട്രംപ് വിടവാങ്ങൽ സന്ദേശം പുറത്തുവിട്ടു. പുതിയ സർക്കാരിന്റെ വിജയത്തിനായി കാത്തിരിക്കുന്നുവെന്നും, ഭരണത്തിലിരിക്കുമ്പോൾ ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ജനങ്ങൾക്ക് ചെയ്തു കൊടുത്തെന്നും ട്രംപ് പറഞ്ഞു. ക്യാപിറ്റോളിലുണ്ടായ ആക്രമ സംഭവങ്ങളെക്കുറിച്ചും സന്ദേശത്തിൽ പരാമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button