COVID 19Latest NewsNewsKuwaitGulf

കുവൈറ്റിൽ നിയമലംഘകരായ പ്രവാസികളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിൽ

കുവൈത്ത് സിറ്റി: കൊറോണ വൈറസ് കാലത്ത് പരിശോധനകള്‍ നിര്‍ത്തിവെച്ചതിനാല്‍ കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 38 ശതമാനത്തോളം വര്‍ദ്ധനവാണ് അനധികൃത താമസക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം 1,80,000 അനധികൃത താമസക്കാരാണ് കുവൈത്തിലുള്ളത് ഇപ്പോൾ.

പിഴയടച്ച് രേഖകള്‍ ശരിയാക്കാന്‍ അഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ള അവസരം വളരെക്കുറിച്ച് പേര്‍ മാത്രമേ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ. 35 രാജ്യങ്ങളിലേക്കുള്ള വിമാന വിലക്കുകള്‍ അടക്കമുള്ള പ്രതിസന്ധികളാണ് നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിന് അധികൃതര്‍ക്ക് തടസമായിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button