Latest NewsNewsIndia

‘മോദിയെ എനിക്ക് പേടിയില്ല, അവര്‍ക്കെന്നെ തൊടാന്‍ കഴിയില്ല ,ഞാന്‍ ഒരു രാജ്യസ്‌നേഹിയാണ്’: രാഹുല്‍ ഗാന്ധി

ഇന്ത്യന്‍ മേഖലകള്‍ ചൈനയ്ക്ക് നല്‍കിയത് ജവഹര്‍ലാല്‍ നെഹ്‌റുവാണെന്നും എന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുലും കള്ളം പറയുന്നത് നിര്‍ത്തുക എന്നുമായിരുന്നു ജെപി നഡ്ഡ ചോദിച്ചത്.

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ കാര്‍ഷിക രംഗത്തെ നശിപ്പിക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്താണെന്ന് ആരോപിച്ച രാഹുല്‍ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ ബിജെപി സര്‍ക്കാരിനെയോ തനിക്ക് ഭയമില്ലെന്നും പറഞ്ഞു.

‘കര്‍ഷകര്‍ക്ക് യാഥാര്‍ത്ഥ്യമെന്തെന്ന് അറിയാം. രാഹുല്‍ ഗാന്ധി എന്താണ് ചെയ്തതെന്ന് എല്ലാ കര്‍ഷകര്‍ക്കും അറിയാം. ഞാന്‍ നരേന്ദ്രമോദിയെയോ മറ്റാരെയുമോ പേടിക്കുന്നില്ല. അവര്‍ക്കെന്നെ തൊടാന്‍ കഴിയില്ല. പക്ഷെ വെടിയുതിര്‍ക്കാം. ഞാന്‍ ഒരു രാജ്യസ്‌നേഹിയാണ് ഞാന്‍ എന്റെ രാജ്യത്തെ സംരക്ഷിക്കും,’ രാഹുല്‍ഗാന്ധി പറഞ്ഞു.

Read Also: ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ഒരു രാജ്യത്തിനും കഴിയില്ല; നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം

അരുണാചല്‍ പ്രദേശില്‍ ചൈനീസ് സൈന്യം ഗ്രാമം പണിയുന്നെന്ന റിപ്പോര്‍ട്ടിനു പിന്നാലെ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തിന് മറുപടിയായിട്ടായിരുന്നു രാഹുലിന്റെ മറുപടി. ഇന്ത്യന്‍ മേഖലകള്‍ ചൈനയ്ക്ക് നല്‍കിയത് ജവഹര്‍ലാല്‍ നെഹ്‌റുവാണെന്നും എന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുലും കള്ളം പറയുന്നത് നിര്‍ത്തുക എന്നുമായിരുന്നു ജെപി നഡ്ഡ ചോദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button