Latest NewsNewsIndiaCrime

ഹിന്ദു പെൺകുട്ടികളെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കും, ഇസ്ലാമാക്കി വിൽക്കും; സംഘത്തിലെ മുഖ്യപ്രതി അഫ്താബ് അറസ്റ്റിൽ

രണ്ട് പെൺകുട്ടികളെ അഫ്താബ് മതപരിവർത്തനം നടത്തിയിരുന്നു

ഹിന്ദു പെൺകുട്ടികളെ മാത്രം നോട്ടമിട്ട് അവരെ നിർബന്ധിത മതപരിവർത്തനം ചെയ്ത് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനപ്രതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിൽ താമസിക്കുന്ന അഫ്താബാണ് അറസ്റ്റിലായത്. രണ്ട് പെൺകുട്ടികളെ അഫ്താബ് മതപരിവർത്തനം നടത്തിയിരുന്നു. അഫ്താബിന്റെ കൂട്ടാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

അടുത്തിടെ കാണാതായ ഒരു പെൺകുട്ടിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. തുടർന്ന് നടത്തിയ റെയ്ഡിലാണ് പതിനഞ്ചും , ഇരുപത്തിരണ്ടും വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളെ രക്ഷപെടുത്തി പ്രതിയെ പൊലീസ് പിടികൂടിയത്.

Also Read: ട്രംപിന്​ വിദേശത്തും കാത്തിരിക്കുന്നത്​ ‘എട്ടിന്‍റെ പണി’; പകരം വീട്ടി ചൈന

പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികൾക്ക് ജോലി വാഗ്ദാനം നൽകും. പിന്നീട് ഇവരെ പ്രലോഭിപ്പിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കും. അതിനുശേഷം അവർക്ക് മനസിലാകാത്ത രീതിയിൽ അടുത്തുകൂടി തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയും വിൽപ്പന നടത്തുകയുമാണ് ചെയ്യുന്നതെന്ന് അഫ്താബ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ലൈംഗിക കടത്ത് സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനായി പോലീസ് ഇപ്പോൾ ഫ്ലാറ്റ് ഉടമകളെ ചോദ്യം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button