NattuvarthaLatest NewsKeralaNews

ഇത്തവണ ചില സര്‍പ്രൈസുകള്‍ ഉണ്ടാകും; സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ചു എംടി രമേശ്

തൃശൂരില്‍ സുരേഷ് ഗോപി മത്സരിച്ചത് കേന്ദ്രനേതൃത്വം പറഞ്ഞിട്ടാണ്.

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ തന്ത്രങ്ങൾ ഒരുക്കുകയാണ് ബിജെപി. നടനും എംപിയുമായ സുരേഷ് ഗോപി സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് പ്രതികരണവുമായിബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്. സുരേഷ് ഗോപി മത്സരിച്ചാല്‍ ജയിക്കുന്ന ഒരുപാട് നിയമസഭാ മണ്ഡലങ്ങള്‍ കേരളത്തിലുണ്ടെന്ന് മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രമേശ് പറഞ്ഞു.

”സുരേഷ് ഗോപി മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം പറയേണ്ടത് കേന്ദ്രനേതൃത്വമാണ്. കഴിഞ്ഞ തവണ തൃശൂരില്‍ സുരേഷ് ഗോപി മത്സരിച്ചത് കേന്ദ്രനേതൃത്വം പറഞ്ഞിട്ടാണ്. എംപിമാരുടെയും കേന്ദ്രനേതാക്കളുടെയും കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രനേതൃത്വമാണ്.”രമേശ് പറഞ്ഞു

read also:പണത്തിനു പുറമേ മദ്യവും കൂലി; ‘കട്ടന്‍ ബസാര്‍ കാസിനോ സംഘ’ത്തെ കുടുക്കി പൊലീസ്

കേരളത്തില്‍ ഒരിടത്തും മത്സരിച്ചത് തന്റെ ആഗ്രഹപ്രകാരമല്ല. പാര്‍ട്ടി പറഞ്ഞതു പ്രകാരമാണ്. കേരളത്തില്‍ എവിടെയാണെങ്കിലും കേന്ദ്ര നേതൃത്വം പറഞ്ഞ സ്ഥലത്ത് മത്സരിക്കും- രമേശ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button