Latest NewsNewsIndia

തൃണമൂലിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു; എംഎല്‍എ ഭട്ടാചാര്യ ബിജെപിയില്‍

പാര്‍ട്ടിയില്‍ തന്നെപ്പോലെയുള്ള യുവാക്കളുടെ വഴി തൃണമൂല്‍ നേതൃത്വം തടയുകയാണെന്ന് ബിജെപി അംഗത്വമെടുത്ത ശേഷം ഭട്ടാചാര്യ ആരോപിച്ചു.

ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കടുത്ത തിരിച്ചടി. നാട്യ ജില്ലയിലെ ശാന്തിപുര്‍ മണ്ഡലത്തില്‍ നിന്നുള്ള തൃണമൂല്‍ എംഎല്‍എ അരിന്ദം ഭട്ടാചാര്യ ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗീയയുടെ സാന്നിധ്യത്തിലാണ് ഭട്ടാചാര്യ ബിജെപിയില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് തൃണമൂല്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്.

എന്നാൽ ബിജെപിയില്‍ ചേരേണ്ടവര്‍ക്ക് പാര്‍ട്ടി വിടാണെന്നും ബിജെപിക്ക് മുന്നില്‍ തലകുനിക്കില്ലെന്നും തൃണമൂല്‍ അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നിലായാണ് ബിജെപിയിലേക്ക് ഭട്ടാചാര്യ എത്തിയത്. പാര്‍ട്ടിയില്‍ തന്നെപ്പോലെയുള്ള യുവാക്കളുടെ വഴി തൃണമൂല്‍ നേതൃത്വം തടയുകയാണെന്ന് ബിജെപി അംഗത്വമെടുത്ത ശേഷം ഭട്ടാചാര്യ ആരോപിച്ചു.

Read Also: ഇന്ത്യയിൽ നിന്നും കോവിഡ് വാക്‌സിനുകൾ സ്വീകരിക്കുന്ന ആദ്യ രാജ്യമായി ഭൂട്ടാൻ

‘ബംഗാളിലെ യുവാക്കള്‍ തൊഴിലില്ലായ്മയില്‍ മടുത്തു. നിരവധി വാഗ്ദാനങ്ങളുണ്ടെങ്കിലും യുവാക്കള്‍ക്കൊന്നും അവസരം ലഭിക്കുന്നില്ല. സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുകളോ ഭാവിയിലേക്കുള്ള ആസൂത്രണമോ ഇല്ല. ഏറെ പ്രതീക്ഷയോടെയാണ് തൃണമൂല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇന്ന് ബംഗാളിയുടെ പേര് അഴിമതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ലജ്ജകരമാണ്. മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതും ആത്മനിര്‍ഭര്‍ ബംഗാളുമാണ് ഞങ്ങളുടെ സ്വപ്‌നം’ ഭട്ടാചാര്യ പറഞ്ഞു.

മമത സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 41 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറാണെന്ന് നേരത്തെ കൈലാഷ് വിജയ്‌വര്‍ഗീയ പറഞ്ഞിരുന്നു. ഇതോടെ മമത സര്‍ക്കാര്‍ താഴെ വീഴുമെന്നും എന്നാല്‍ ഇതില്‍ ആരെയൊക്കെ പാര്‍ട്ടിയില്‍ എടുക്കണമെന്ന കാര്യം നേതൃത്വം പരിശോധിക്കുകയാണെന്നും അദേഹം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button