Latest NewsNewsInternational

ചൈനയ്ക്കൊപ്പം നിലയുറപ്പിച്ച പാകിസ്ഥാന് ഇപ്പോൾ വാക്സിനില്ല, പരുങ്ങലിലായി രാജ്യം; നോട്ടം ഇന്ത്യയിലേക്ക്

സ്വന്തമായി വാക്സിനില്ല;ആവശ്യം വന്നപ്പോൾ ചൈനയുമില്ല; ആരും സഹായിക്കാനില്ലാതെ പാകിസ്ഥാൻ അങ്കലാപ്പിൽ. ലോകത്തെ വാക്സിൻ കേന്ദ്രമെന്ന് അറിയപ്പെടുന്ന ഇന്ത്യയുമായി നേരത്തെ തന്നെ കരാറൊപ്പിടുന്നതിൽ ബംഗ്ലാദേശും നേപ്പാളുമുൾപ്പെടെയുള്ള ലോക രാജ്യങ്ങൾക്ക് ഇന്ത്യ സൗജന്യമായി വാക്സിൻ കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ചൈനയ്ക്കൊപ്പം നിലയുറപ്പിച്ച പാകിസ്ഥാന് ഇപ്പോൾ വാക്സിൻ ലഭ്യമാകാതെ പരുങ്ങലിലാണ്.

സ്വന്തമായി വാക്സിൻ നിർമ്മാണ കേന്ദ്രങ്ങളില്ലാത്ത പാകിസ്ഥാൻ അയൽ രാജ്യങ്ങളിൽ നിന്നോ വിദേശ രാജ്യങ്ങളിൽ നിന്നോ വാക്സിൻ വാങ്ങാനുള്ള ഒരു നടപടിയും തുടങ്ങിവച്ചിരുന്നില്ല. കൊവിഷീൽഡും ചൈന വാക്സിനുമാണ് പാകിസ്ഥാനിൽ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ കൊവിഷീൽഡ് ഏറ്റവും കൂടുതൽ ഡോസ് ഉത്പാദിപ്പിക്കുന്ന ഇന്ത്യയുമായി ഒരു ചർച്ചയും പാകിസ്ഥാൻ നടത്തിയില്ല. ചൈനയാകട്ടെ സ്വന്തം വാക്സിൻ നൽകാമെന്നതിനേപ്പറ്റി ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.

ഇന്ത്യയുമായി മോശം ബന്ധമുള്ളതിനാൽ പാകിസ്താന് ഇന്ത്യയെ സമീപിക്കാൻ കഴിഞ്ഞില്ല.എന്നാൽ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി നല്ല ബന്ധമാണ് തങ്ങൾക്കുള്ളതെന്നും ആവശ്യം വന്നാൽ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടുമെന്നും പാകിസ്ഥാൻ പറയുന്നു. എന്നാൽ ഇന്ത്യയ്ക്കാവശ്യമുള്ളത് നൽകിയതിനു ശേഷമേ മറ്റുള്ളവർക്ക് നൽകാൻ കഴിയൂ എന്ന നിലപാടിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button