Latest NewsNewsIndiaInternational

അധികാരമേറ്റയുടന്‍ ജോ ബൈഡന്‍ തിരുത്തിയത് ട്രംപിന്റെ ആ നയം; ഇന്ത്യക്കാർക്ക് ഗുണം ചെയ്യും

ട്രംപിന്റെ മുസ്ളീംവിരുദ്ധ നിയമത്തിനെതിരെയാണ് ബൈഡൻ ആദ്യം പേന ചലിപ്പിച്ചത്

അധികാരമേറ്റയുടൻ അമേരിക്കന്‍ പ്രസിസന്റ് ജോ ബൈഡന്‍ ചെയ്തത് എന്തെന്നറിയാനുള്ള ആകാംഷയിലായിരുന്നു ലോകജനത. പ്രതീക്ഷിച്ചത് പോലെ തന്നെ മുന്‍ പ്രസിഡന്റ് ട്രംപിന്റെ മുസ്ളീംവിരുദ്ധ നിയമത്തിനെതിരെയാണ് ബൈഡൻ ആദ്യം പേന ചലിപ്പിച്ചത്. ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ‌ഏര്‍പ്പെടുത്തിയിരുന്ന സഞ്ചാരവിലക്കുകള്‍ ബൈഡൻ എടുത്തുമാറ്റി.

ട്രംപിന്റെ നയങ്ങള്‍ തിരുത്തുന്ന 15 എക്സിക്യുട്ടീവ് ഉത്തരവുകളിലാണ് ബൈഡന്‍ ഒപ്പുവച്ചത്. പാരീസ് ഉടമ്പടിയില്‍ വീണ്ടും ചേരുന്നത് ഉൾപ്പെടെ നിരവധി നിയമങ്ങളാൺ ബൈഡൻ തിരുത്തിയത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് എട്ടുവര്‍ഷത്തിനുള്ളില്‍ പൗരത്വം ലഭിക്കാന്‍ സാവകാശം നല്‍കുന്ന ബില്ലിനും അംഗീകരമുണ്ട്.

Also Read: ഖത്തറില്‍ ഇനി ആയുര്‍വേദ ചികിത്സയും ; അഭിമാനമായി ആദ്യ ലൈസന്‍സ് മലയാളി ഡോക്ടര്‍ക്ക്

ബൈഡൻ ഒപ്പു വെച്ച ഉത്തരവുകളിൽ തൊഴിലുമായി ബന്ധപ്പെട്ട ഗ്രീന്‍ കാര്‍ഡുകളിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്ന വ്യവസ്ഥയും ഉൾപ്പെടുന്നു. പതിനായിരക്കണക്കിന് ഇന്ത്യന്‍ ഐ.ടി. ജീവനക്കാര്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. ബൈഡൻ നടപ്പിലാക്കിയ ആദ്യ തീരുമാനം ഇന്ത്യക്കാർക്കും ഗുണം ചെയ്യുന്നതാണ്.

ഭീകരവാദത്തിന്റെ പേരുപറഞ്ഞാണ് ട്രംപ് ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ‌സഞ്ചാരവിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും പ്രകടനങ്ങളും അരങ്ങേറിയെങ്കിലും ഇളവുകൾ വരുത്താൻ പോലും ട്രംപ് തയ്യാറായിരുന്നില്ല.

ലോകാരോഗ്യസംഘടനയില്‍ അമേരിക്ക വീണ്ടും ചേരും, സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം 100 ദിവസത്തേക്ക് മാസ്ക് നിര്‍ബദ്ധമാക്കും. അതിനിടെ ബൈഡന് യു എ ഇ രാഷ്ട്രനേതാക്കള്‍ അഭിനന്ദനമറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button