Latest NewsNewsKuwaitGulf

കുവൈറ്റിൽ വാഹനാപകടത്തില്‍ 21കാരന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിലെ കബദ് റോഡിലുണ്ടായ വാഹനാപകടത്തില്‍ 21കാരന് ദാരുണാന്ത്യം. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന 16 വയസുകാരനായ സഹോദരന് പരിക്കേറ്റു. വാഹനം ഓടിച്ചിരുന്നയാണ് മരിച്ചിരിക്കുന്നത്. യുവാവിന് റോഡില്‍ മുന്‍വശത്തെ കാഴ്‍ച തടസപ്പെട്ടതാണ് അപകട കാരണമായതെന്ന് കരുതുന്നതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി.

വാഹനം തലകീഴായി മറിഞ്ഞതിനെ തുടര്‍ന്ന് തല്‍ക്ഷണം യുവാവ് മരിക്കുകയായിരുന്നു. പാരമെഡിക്കല്‍ സംഘം സ്ഥലത്തെത്തി ഇരുവരെയും ജഹ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെയെത്തുംമുമ്പ് മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ബാലന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button