Latest NewsNewsWeirdFunny & Weird

ലോകത്തെ ഏറ്റവും കൂൾ കരടി; സോഷ്യല്‍ മീഡിയയിൽ വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയിലെ താരം ഇപ്പോൾ ഒരു കരടിയാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ അംഗുസ്വാമിയാണ് ഈ കൂള്‍ കരടിയുടെ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്

വേലിക്കപ്പുറത്ത് വിശ്രമിക്കുകയാണ് തവിട്ട് നിറത്തിലുള്ള ഈ കരടി. അപ്പോൾ അതുവഴി കാറിൽ വന്ന കുടുംബത്തിലെ ഒരാൾ കരടിയോട് കൈ വീശി ‘ഹായ്’ എന്ന് പറയുന്നത് കാണാം. തുടര്‍ന്ന് കരടിയും കൈകൾ ഉയർത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്.

 

തീര്‍ന്നില്ല, കാറിലിരുന്നയാള്‍ ഒരു ബ്രെഡ് കഷണം കരടിയുടെ നേർക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്തു. അത് കൃത്യമായി ചെല്ലുന്നത് കരടിയുടെ വായിലേയ്ക്കുമാണ്. വളരെ കൂളായി ബ്രെഡ് അകത്താക്കിയ കരടി എന്തായാലും സൈബര്‍ ലോകത്തെ താരമായി മാറുകയും ചെയ്തു. ‘ലോകത്തെ ഏറ്റവും കൂൾ കരടി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button