KeralaLatest NewsNews

‘കുട്ടനാട് വേണ്ട’; അവിടെ പോയാൽ തനിക്ക് നീന്താൻ പോലും അറിയില്ലെന്ന് മാണി സി കാപ്പൻ

കോട്ടയം : പാലായ്ക്ക് പകരം കുട്ടനാട് നല്‍കാമെന്ന വാഗ്ദാനം തള്ളി മാണി സി.കാപ്പന്‍. പാലാ മണ്ഡലം വിട്ട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പാലാ തന്നെ വേണം. മൂന്ന് തവണ തോറ്റാണ് നാലാം തവണ പാലായിൽ നിന്ന് ജയിച്ചത് . പിടിച്ചെടുത്ത സീറ്റാണ് പാലാ. അത് തോറ്റ പാര്‍ട്ടിക്ക് വിട്ടു കൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് തരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് സീറ്റ് ചോദിച്ച് പോകാത്തതെന്നും കാപ്പൻ വിശദീകരിച്ചു. കുട്ടനാട്ടിൽ മത്സരിക്കുമോയെന്ന തുടർ ചോദ്യങ്ങൾക്ക് ‘കുട്ടനാടും മുട്ടനാടും വേണ്ട, എന്തിന് കുട്ടനാട്, എനിക്ക് നീന്താൻ പോലും അറിയില്ല’ എന്നായിരുന്നു കാപ്പന്റെ പ്രതികരണം. നാളെ ശരദ്പവാറുമായി മുംബയിൽ കൂടിക്കാഴ്‌ച നടത്താനിരിക്കെയാണ് മാണി സി കാപ്പൻ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button