KeralaNattuvarthaLatest NewsNews

ഇനിയും സർവീസ് നടത്താതെ കെഎസ്ആർടിസി ; ദുരിതത്തിലായി യാത്രക്കാർ

അതേസമയം കേരളത്തിൽ നിന്നു കർണാടകയിലേക്ക് ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്

വാളയാർ: തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ ആരംഭിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവെച്ച സർവീസുകൾ ഇനിയും തുടരാത്തതു മൂലം പാലക്കാട്ടു നിന്ന് കോയമ്പത്തൂരിലേക്ക് പോകുവാൻ ബുദ്ധിമുട്ടുകയാണ് യാത്രക്കാർ.

അതേസമയം കേരളത്തിൽ നിന്നു കർണാടകയിലേക്ക് ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട് സംസ്ഥാനാന്തര ബസ് സർവീസിനാണു വിലക്കു തുടരുന്നത്. നിലവിൽ പാലക്കാട്ടു നിന്ന് കോയമ്പത്തൂരിലേക്ക് ബസ് ഓൺ ഡിമാൻഡ് (ബോണ്ട്) സർവീസ് മാത്രമാണു നടത്തുന്നത്.

കേരളം അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും തമിഴ്നാട്ടിൽ നിന്നുള്ള അനുമതി വൈകുന്നതാണ് സംസ്ഥാനാന്തര ബസ് സർവീസിനെ ബാധിക്കുന്നതെന്നാണു സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button