KeralaLatest NewsNews

സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഗൃഹ സന്ദര്‍ശനവുമായി സിപിഎം നേതാക്കള്‍

സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ തൃശൂരില്‍ വീടുകള്‍ സന്ദര്‍ശിയ്ക്കും

തൃശൂര്‍ : സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഗൃഹ സന്ദര്‍ശനവുമായി സിപിഎം നേതാക്കള്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നീക്കങ്ങളാണ് സിപിഎം നടത്തുന്നത്. ഇന്നു മുതല്‍ 31 വരെയാണ് നേതാക്കളുടെ ഗൃഹ സന്ദര്‍ശനം സംഘടിപ്പിച്ചിരിയ്ക്കുന്നത്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിയ്ക്കുന്നതോടൊപ്പം തന്നെ ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിയ്ക്കുക എന്ന ലക്ഷ്യവുമുണ്ട്.

സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ തൃശൂരില്‍ വീടുകള്‍ സന്ദര്‍ശിയ്ക്കും. ഇതിനു പുറമേ ജില്ലകളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരാതി പരിഹാര അദാലത്തും നടത്തും. ജനങ്ങളെ കേള്‍ക്കുക, ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൃഹ സമ്പര്‍ക്ക പരിപാടി സംഘടിപ്പിയ്ക്കുക. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച ജനപിന്തുണയാണ് എല്‍ഡിഎഫിന് ലഭിച്ചതെന്ന് സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ പറഞ്ഞു. ഇത് സര്‍ക്കാരിനുള്ള അംഗീകാരമാണ്. ജനോപകാര പദ്ധതികള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒരു തരത്തിലുള്ള വര്‍ഗീയതയുമായി ഇടതുപക്ഷ സര്‍ക്കാര്‍ സന്ധി ചെയ്തില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button