Latest NewsNewsIndia

ക്ഷേത്രഭൂമിയിൽ അനധികൃതമായി മസ്ജിദ് നിർമ്മിക്കാനുള്ള ശ്രമം തടഞ്ഞ് എം എൽ എയും നാട്ടുകാരും

ലക്നൗ : ഉത്തർപ്രദേശിലെ ധർമ്മനഗ്രി ബിത്തൂരിലാണ് സംഭവം. ക്ഷേത്രഭൂമിയിൽ അനധികൃതമായി മസ്ജിദ് നിർമ്മിക്കാനുള്ള ശ്രമം ബിജെപി എം എൽ എയും നാട്ടുകാരും ചേർന്ന് തടയുകയായിരുന്നു. പ്രദേശത്തെ ബാബ ക്ഷേത്രത്തിന്റെ ഭൂമിയിൽ മസ്ജിദ് നിർമ്മിക്കാനായിരുന്നു മതമൗലികവാദികളുടെ ശ്രമം . സ്ഥലത്ത് മസ്ജിദ് നിർമ്മാണം നടത്തരുതെന്നും , ഭൂമി ശിവപുരി ബാബയുടെ സമാധി നിലനിൽക്കുന്നതാണെന്നും , ക്ഷേത്രത്തിന്റേതാണെന്നും വ്യക്തമാക്കി പ്രദേശവാസികൾ എതിർത്തെങ്കിലും ഫലമുണ്ടായില്ല .

തുടർന്നാണ് ബിത്തൂർ നിയോജകമണ്ഡലത്തിലെ ബിജെപി എംഎൽഎ അഭിജിത് സിംഗ് സംഘ സ്ഥലത്തെത്തിയത് . നാട്ടുകാരുടെ എതിർപ്പ് മനസ്സിലാക്കിയ അദ്ദേഹം പോലീസുകാരുമായി സംസാരിച്ചെങ്കിലും വഴങ്ങാതെ വന്നതോടെ എം എൽ എ യുടെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിക്കുകയും , നിർമ്മാണം നിർത്തി വയ്ക്കാൻ ആവശ്യപ്പെടുകയുമായിരുന്നു .പ്രതിഷേധത്തിന്റെ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാനും എം എൽഎ ആവശ്യപ്പെട്ടു . തുടർന്നാണ് മസ്ജിദിന്റെ നിർമ്മാണം പോലീസ് നിർത്തി വയ്പ്പിച്ചത് .

Related Articles

Post Your Comments


Back to top button