Latest NewsNewsIndia

പ്രശസ്ത ബിഗ് ബോസ് താരം മരിച്ച നിലയില്‍

ബെംഗളൂരു: നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജയശ്രീയെ മഗഡി റോഡിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

read also : രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ കേരളത്തില്‍

ബിഗ് ബോസ് കന്നഡയുടെ മൂന്നാം സീസണില്‍ പങ്കെടുത്തതോടെയാണു ജയശ്രീ പ്രശസ്തയായത്. വിഷാദരോഗം ബാധിച്ചിരുന്ന ജയശ്രീ ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി നേരത്തെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു.

‘ഞാന്‍ നിര്‍ത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട…’ എന്നായിരുന്നു കുറിപ്പ്. സംഭവം ചര്‍ച്ചയായതോടെ ജയശ്രീ പോസ്റ്റ് നീക്കം ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button