Latest NewsNewsIndia

അതിർത്തിയിൽ വീണ്ടും ഇന്ത്യ- ചൈന ഏറ്റുമുട്ടൽ ; 20 ചൈനീസ് സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ട്

ന്യൂഡൽഹി : അതിർത്തിയിൽ വീണ്ടും ഇന്ത്യ ചൈന ഏറ്റുമുട്ടൽ. സിക്കിമിലെ നാകുലയിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഇന്ത്യ ചൈന സൈനികർ തമ്മിൽ സംഘർഷം നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഘർഷത്തിൽ ചൈനയുടെ 20 പട്ടാളക്കാർക്ക് പരിക്കേറ്റതായി സൂചനയുണ്ട്. സൈന്യം ഇതുവരെ ഔദ്യോഗികമായി വിവരം സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് ദിവസം മുൻപാണ് സംഘർഷം നടന്നതെന്നാണ് റിപ്പോർട്ട്.

അതേസമയം ഇന്ത്യൻ ഭാഗത്ത് നാലു സൈനികർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. അതിർത്തിയിലെ നിലവിലെ സ്ഥിതി മാറ്റിമറിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈനീസ് സൈനികർ എത്തിയതെന്നാണ് സൂചന. എന്നാൽ ഇന്ത്യൻ സൈനികർ ഇത് തടയുകയും ചൈനീസ് സൈനികരെ തുരത്തിയോടിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button