KeralaLatest NewsNews

കെ. സുരേന്ദ്രന്റെ മകളുടെ ചിത്രത്തിന് അശ്ലീല കമന്റ്; പ്രവാസി മലയാളി അജ്‌നാസിനെതിരേ പ്രതിഷേധവുമായി സന്ദീപ് ജി വാര്യർ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകളുടെ ഫോട്ടോയുടെ താഴെ അശ്ളീല കമന്റ് ഇട്ട പ്രവാസിക്കെതിരെ പ്രതിഷേധം ശക്തം. ബാലികാ ദിനത്തില്‍ കെ. സുരേന്ദ്രന്‍ മകള്‍ക്കൊപ്പം പങ്കുവെച്ച ചിത്രത്തിന് താഴെയാണ് അശ്ളീല കമന്റ്. അജ്‌നാസ് അജ്‌നാസ് എന്ന ഐഡിയില്‍ നിന്നാണ് അശ്ളീല കമന്റ് വന്നിരിക്കുന്നത്.

https://www.facebook.com/KSurendranOfficial/posts/3709835119101097

ഇതോടെ ഇയാൾക്കെതിരെ പ്രതിഷേധവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തിരിക്കുകയാണ് ബിജെപി പ്രവർത്തകരുടെയും നേതാക്കളുടെയും പെൺകുട്ടികളെ പോലും അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബർ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂ. നേതാക്കളെ പറഞ്ഞാൽ ഞങ്ങൾ സഹിക്കും. വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാൽ വെറുതേ വിടാൻ പോകുന്നില്ല എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

അതേസമയം ഇയാൾക്കെതിരെ ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കുകയും കൂടാതെ ഖത്തര്‍ മിനിസ്ട്രിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്യുകയാണ് ബിജെപി അനുഭാവികള്‍.

കുറിപ്പിന്റെ പൂർണരൂപം………………………….

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാം. ഫേക്ക് എക്കൗണ്ടിൽ ഒളിച്ചിരുന്ന് പുലഭ്യം പറയുന്നവർ എല്ലാ കാലത്തും സേഫ് സോണിലായിരിക്കും എന്ന് തെറ്റിദ്ധരിക്കരുത്.

ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ വ്യക്തിഹത്യ നടത്തുമ്പോൾ നടപടിയെടുക്കാൻ കേരള പോലീസിന് മടിയാണ് . അതേ സമയം മുഖ്യമന്ത്രിക്കെതിരെ വരുന്ന ക്രിയാത്മക വിമർശനങ്ങളുടെ പേരിൽ പോലും കേസും അറസ്റ്റും ഉണ്ടാവുന്നു. ഇത് ഇരട്ട നീതിയാണ്.

ബിജെപി പ്രവർത്തകരുടെയും നേതാക്കളുടെയും പെൺകുട്ടികളെ പോലും അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബർ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂ. നേതാക്കളെ പറഞ്ഞാൽ ഞങ്ങൾ സഹിക്കും. വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാൽ വെറുതേ വിടാൻ പോകുന്നില്ല .

https://www.facebook.com/Sandeepvarierbjp/posts/4990350177673375

shortlink

Related Articles

Post Your Comments

Related Articles


Back to top button