Latest NewsNewsIndia

അമിത് ഷാ കളത്തിലിറങ്ങുന്നു, പാരാമിലിട്ടറി സൈനിക വിഭാഗങ്ങളെ രംഗത്തിറക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: അമിത് ഷാ കളത്തിലിറങ്ങുന്നു, പാരാമിലിട്ടറി സൈനിക വിഭാഗങ്ങളെ രംഗത്തിറക്കുമെന്ന് സൂചന . കര്‍ഷകരുടെ റാലി ചെങ്കോട്ടയിലേക്ക് എത്തിയ സാഹചര്യത്തില്‍ തുടര്‍നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താന്‍ വേണ്ടിയും സംഘര്‍ഷ സാഹചര്യം വിലയിരുത്താന്‍ വേണ്ടിയും അമിത് ഷാ ഉന്നത സുരക്ഷാ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

Read Also : തലസ്ഥാനത്ത് നിന്ന് കര്‍ഷകരെ ഒഴിപ്പിക്കുന്നു, വഴിയിലാകെ കേടായി കിടക്കുന്നത് നൂറുകണക്കിന് ട്രാക്ടറുകള്‍

അതിനിടെ, സംഘര്‍ഷം നിയന്ത്രണ വിധേയമാക്കുന്നതിനായി സമാന്തരസൈനിക വിഭാഗങ്ങളെ രംഗത്തിറക്കാന്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായും സൂചനയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഹോം സെക്രട്ടറി അജയ് ഭല്ല, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവ എന്നിവര്‍ പങ്കെടുത്തു.

ചര്‍ച്ചയെ തുടര്‍ന്ന് നിര്‍ണായക തീരുമാനങ്ങള്‍ ഉരുത്തിരിയുമെന്നും വിവരമുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷവും അക്രമവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡല്‍ഹിയുടെ ഹൃദയഭാഗമായ ഐ ടി ഒയിലും പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും സമരക്കാര്‍ എത്തി. ഇതിനിടെ, അക്രമികളെ തളളിപ്പറഞ്ഞ് സമരസമിതി രംഗത്തെത്തി. വിലക്ക് ലംഘിച്ചത് ബി കെ യു, കിസാന്‍ മസ്ദൂര്‍ സംഘ് തുടങ്ങി സംഘടനകളാണ്. ഇവരുമായി ബന്ധമില്ലെന്ന് കര്‍ഷകരുടെ സംയുക്തസമരസമിതി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button