KeralaLatest NewsNews

മാരകായുധമായി മുമ്പ് ക്ഷേത്രക്കുളത്തില്‍ ചാടിയ യുവാവിന്റെ പുതിയ ആത്മഹത്യാ ഭീഷണി വൈദ്യുതിത്തൂണില്‍ കയറി

വൈദ്യുതിത്തൂണില്‍ യുവാവ് കയറിയ ഉടന്‍ തന്നെ നാട്ടുകാര്‍ വൈദ്യുതി ഓഫീസില്‍ വിവരം അറിയിച്ചു

അടൂര്‍ : വൈദ്യുതിത്തൂണില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. പറക്കോട് വടക്ക് മുണ്ടു മുരുപ്പേല്‍ മണിലാലാണ് (38) പന്നിവിഴ സെന്റ് തോമസ് സ്‌കൂളിന് സമീപം കനാല്‍ റോഡരികിലെ വൈദ്യുതിത്തൂണില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. അഗ്നിരക്ഷാസേന എത്തി ഒന്നര മണിക്കൂറിന് ശേഷം യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി.

മുമ്പ് ഈ യുവാവ് മാരകായുധവുമായി പറക്കോട് മല്ലൂര്‍കുളങ്ങര ക്ഷേത്രക്കുളത്തില്‍ ചാടിയിരുന്നു. അന്നും അടൂരില്‍ നിന്ന് എത്തിയ അഗ്നിരക്ഷാസേന അംഗങ്ങളാണ് അനുനയിപ്പിച്ച് കുളത്തില്‍ നിന്ന് കരയ്ക്ക് കയറ്റിയത്. വൈദ്യുതിത്തൂണില്‍ യുവാവ് കയറിയ ഉടന്‍ തന്നെ നാട്ടുകാര്‍ വൈദ്യുതി ഓഫീസില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് ഈ ഭാഗത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. അടൂര്‍, പത്തനംതിട്ട യൂണിറ്റുകളില്‍ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയും എത്തി. ഏറെ നേരം വൈദ്യുതി കമ്പിയില്‍ അഭ്യാസ പ്രകടനം കാഴ്ച വെച്ച യുവാവ് അഗ്നിരക്ഷാസേന അംഗങ്ങളുടെ നിരന്തര അഭ്യര്‍ത്ഥന പ്രകാരം ഒടുവില്‍ താഴെയിറങ്ങി. തുടര്‍ന്ന്, ഇയാളെ അടൂര്‍ ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button