Latest NewsNewsIndiaMobile PhoneTechnology

റിയൽമിയുടെ X7 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യയിലെത്തുന്നു

പുത്തൻ 5ജി സ്മാർട്ട്ഫോൺ ശ്രേണിയായ റിയൽമി X7 അടുത്ത മാസം 4ന് ഇന്ത്യയിൽ അവതരിപ്പിക്കും. റിയൽമി X7 5ജി എന്ന അടിസ്ഥാന മോഡലും റിയൽമി X7 5ജി പ്രോ എന്ന പ്രീമിയം മോഡലും ചേർന്നതാണ് റിയൽമി X7 ശ്രേണി. ഇതിൽ അടിസ്ഥാന മോഡൽ ചൈനയിൽ റിയൽമി അടുത്തിടെ അവതരിപ്പിച്ച റിയൽമി V15 എന്ന ഫോണിന്റെ റീബ്രാൻഡഡ്‌ പതിപ്പാണ് എന്നാണ് വിവരം. റിയൽമി X7 5ജി പ്രോ അതെ സമയം സെപ്റ്റംബറിൽ ആഗോള വിപണിയിൽ എത്തിയ അതെ ഫോൺ ആണ്.

Read Also : ഉദ്ഘാടനം കഴിഞ്ഞു ഒരു മണിക്കൂറിനകം ആലപ്പുഴ ബൈപ്പാസിൽ വാഹനങ്ങളുടെ കൂട്ടയിടിയും ഗതാഗതക്കുരുക്കും

ഫ്ലിപ്കാർട്ടുമായുള്ള പങ്കാളിത്തത്തിൽ ഫെബ്രുവരി 4ന് ഉച്ചയ്ക്ക് 12.30-നാണ് റിയൽമി X7 5ജി ശ്രേണിയുടെ ലോഞ്ച്. ലോഞ്ചിന് മുൻപായി ഫ്ലിപ്പ്കാർട്ടിൽ തയ്യാറാക്കിയിരിക്കുന്ന മൈക്രോ സൈറ്റിൽ പുത്തൻ ഫോണുകളെപ്പറ്റിയുള്ള ധാരാളം വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. റിയൽമി V15-ന് 1,399 യെൻ (ഏകദേശം 15,900 രൂപ) മുതൽ 1,999 യെൻ (ഏകദേശം 22,700 രൂപ) വരെയാണ് വില. റിയൽമി X7 5ജി പ്രോയ്ക്ക് 2,199 യെൻ (ഏകദേശം 24,800 രൂപ) മുതൽ 3,199 യെൻ (ഏകദേശം 36,000 രൂപ) വരെയാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button