Latest NewsNewsIndiaInternational

ഗാന്ധി പ്രതിമ തകർത്ത് ഖാലിസ്ഥാനികൾ

കാലിഫോർണിയയിലെ ഗാന്ധി പ്രതിമ തകർത്തു

കാലിഫോർണിയയിലെ ഗന്ധി പ്രതിമ തകർന്ന നിലയിൽ. പിന്നിൽ ഖാലിസ്ഥാനികളെന്ന് ആരോപണം. സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയാണ് ആക്രമികൾ തകർത്തത്. പ്രതിമ അതിന്റെ അടിസ്ഥാനത്തിൽ നിന്ന് ഇളക്കി കളഞ്ഞ അക്രമികൾ തലയുടെ ഒരു ഭാഗവും നശിപ്പിച്ചിട്ടുണ്ട്.

Also Read: പുതിയ കോമ്പിനേഷന്‍ പാചക പരീക്ഷണം ; വെറുതേ തരാമെന്ന് പറഞ്ഞാലും വേണ്ടെന്ന് ആളുകള്‍

കേന്ദ്രസർക്കാരിന്റെ ആഭിമുഖ്യത്തിൽ നാലു വർഷം മുൻപാണ് പ്രാദേശിക ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രതിമ സ്ഥാപിച്ചത്. ഡേവിഡ് നഗരത്തിൽ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ നടന്നിരുന്നു. പ്രതിമക്കെതിരെ ഖാലിസ്താന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് നടന്നത്. എന്നാൽ ഡേവിസ് നഗരവാസികൾ ഗാന്ധി പ്രതിമയ്ക്ക് അനുകൂലമായി വോട്ടു ചെയ്തതിനെ തുടർന്നാണ് പ്രതിമ സ്ഥാപിച്ചത്.

ഈ പ്രതിമയാണ് ഇപ്പോൾ തകർക്കപ്പെട്ടിരിക്കുന്നറ്റ്. പ്രതിമ തകർക്കപ്പെട്ടതോടെ സന്തോഷം പ്രകടിപ്പിച്ച് ഓർഗനൈസേഷൻ ഫോർ മൈനോറിറ്റീസിന്റെ വെബ്സൈറ്റിൽ വാർത്തയും നൽകിയിട്ടുണ്ട്. ഇതോടെയാണ് പിന്നിൽ ഖാലിസ്ഥാനികൾ തന്നെയാണെന്ന ആരോപണവും ശക്തമായത്. പ്രതിമ തകർത്തതിനെതിരെ നഗരവാസികൾ ശക്തമായി പ്രതിഷേധിച്ചു. ഇന്ത്യൻ വംശജരും പ്രതിമ തകർക്കപ്പെട്ടതിൽ ആശങ്ക അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button