Latest NewsNewsFood & CookeryLife Style

പുതിയ കോമ്പിനേഷന്‍ പാചക പരീക്ഷണം ; വെറുതേ തരാമെന്ന് പറഞ്ഞാലും വേണ്ടെന്ന് ആളുകള്‍

രണ്ട് വിഭവങ്ങളും ഇഷ്ടമുള്ള ഭക്ഷണപ്രിയര്‍ക്ക് ഈ പുതിയ കോമ്പിനേഷന്‍ അത്ര ഇഷ്ടമായില്ല

പുതിയ ഒരു കോമ്പിനേഷന്‍ പാചക പരീക്ഷണമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ചീസും ഡോനട്ടുമാണ് ഈ വിഭവത്തിലെ പ്രധാനികള്‍. ‘എവര്‍ഗ്ലേസ്ഡ് ഡോനട്ട്സ് ആന്‍ഡ് കോള്‍ഡ് ബ്രൂ’ എന്ന ഷോപ്പാണ് ചീസ് നിറച്ച ഡോനട്ട് പുറത്തിറക്കിയത്. സാധാരണ ചീസ് സാന്‍വിച്ച് എല്ലാവര്‍ക്കും ഇഷ്ടമാണ്.

ബ്രെഡിന് നടുവില്‍ ചീസ് വയ്ക്കുക. ശേഷം ബ്രെഡ് ഗ്രില്‍ ചെയ്യുകയോ, അല്ലെങ്കില്‍ പാനില്‍ വച്ച് പൊരിച്ചെടുക്കുകയോ ചെയ്യും. എന്നാല്‍ ഇവിടെ ബ്രെഡിന് പകരം ഗ്ലേസ്ഡ് ഡോനട്ടാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. മുറിയ്ക്കുമ്പോള്‍ ചീസ് ഊറി വരുന്ന വീഡിയോയും ഇവര്‍ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. മനസ് നിറയ്ക്കുന്ന രുചികരമായ ഗ്ലേസ്ഡ് ഡോനട്ട്സ് എന്നാണ് ഈ വിഭവത്തിന് ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്.


എന്നാല്‍ രണ്ട് വിഭവങ്ങളും ഇഷ്ടമുള്ള ഭക്ഷണ പ്രിയര്‍ക്ക് ഈ പുതിയ കോമ്പിനേഷന്‍ അത്ര ഇഷ്ടമായില്ല. രണ്ട് രുചികരമായ വിഭവങ്ങളെ നിങ്ങള്‍ നശിപ്പിച്ചു എന്നാണ് ആളുകളുടെ കമന്റ്. വെറുതേ തരാമെന്നു പറഞ്ഞാലും ഇത് വേണ്ട എന്നാണ് മറ്റ് ചിലര്‍ പറയുന്നത്. എത്ര മോശം ഭക്ഷണവും കഴിയ്ക്കുന്ന എനിക്കു പോലും ഈ കോമ്പിനേഷന്‍ താങ്ങാന്‍ സാധിക്കുന്നില്ലെന്നാണ് മറ്റൊരാള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button