COVID 19KeralaCinemaMollywoodLatest NewsNewsEntertainment

പുരസ്കാരങ്ങൾ നൽകാതെ മുഖ്യമന്ത്രി, മേശപ്പുറത്ത് നിന്നുമെടുത്ത് ജേതാക്കൾ; സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ നടന്നത്

ടാഗോർ തിയറ്ററിൽ വച്ചു നടന്ന പുരസ്കാരദാനച്ചടങ്ങിൽ മാറ്റങ്ങൾ വരുത്തി മുഖ്യമന്ത്രി

ഇന്നലെ നടന്ന 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനം ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ജനസ്വാധീനമുള്ള കലാരൂപത്തെ സാമൂഹ്യനീതിക്കായി വിനിയോഗിച്ച കലാകാരന്മാരെ ആദരിക്കുന്നതാണ് ഓരോ അവാർഡുകളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പതിവിനു വിപരീതമായി പുരസ്കാരങ്ങൾ ഇത്തവണ അവാർഡ് ജേതാക്കൾക്ക് മുഖ്യമന്ത്രി നൽകിയില്ല. പകരം മേശപ്പുറത്തിരുന്ന പുരസ്കാരങ്ങൾ അവർ സ്വയം എടുക്കുകയായിരുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ പുരസ്‌കാരങ്ങൾ താൻ നേരിട്ട് നൽകുന്നത് നല്ലതല്ലെന്നും മേശപ്പുറത്തു വയ്‌ക്കുന്നവ ഓരോരുത്തരും സ്വീകരിക്കുന്നതായിരിക്കും ഉചിതമെന്നും മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് ചടങ്ങിൽ മാറ്റം വരുത്തിയത്. ഇതിനെ തുടർന്ന് വേദിയിലെത്തിയ ജേതാക്കൾ മേശപ്പുറത്ത് വെച്ചിരുന്ന പുരസ്കാരങ്ങൾ എടുത്ത് മുഖ്യമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുകയായിരുന്നു.

Also Read: കോവിഡ് ലംഘനം; ദുബൈയില്‍ ജനുവരിയില്‍ പിഴ ചുമത്തിയത് 1,000 പേര്‍ക്ക്

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമ്മൂടും ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം കനി കുസൃതിയും ഏറ്റുവാങ്ങി. പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി നിവിൻ പോളി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ജെല്ലിക്കെട്ടിലൂടെ മികച്ച സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയും മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നേടിയ സ്വാസികയും അഭിനയത്തിന് പ്രത്യേക ജൂറി പരമാർശം നേടിയ അന്ന ബെന്നും സന്നിഹിതരായിരുന്നു. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഫഹദ് ഫാസിലിനു വേണ്ടി തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ ഏറ്റു വാങ്ങി. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിർണയം നടത്തിയത്. ടാഗോർ തിയറ്ററിൽ വച്ചു നടന്ന പുരസ്കാരദാനച്ചടങ്ങിൽ മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി‌മാരായ എ.കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജൻ എന്നിവരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button