Latest NewsKeralaNattuvarthaNews

വഴികൾ കമ്പിവേലി കെട്ടി അടച്ചു ; പാൽക്കുളംമേട് ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം നിരോധിക്കാൻ നീക്കം

സഞ്ചാര കേന്ദ്രത്തിലേക്കുള്ള വഴികളെല്ലാം കമ്പിവേലി കെട്ടി അടച്ചു

ചെറുതോണി : വന്യ മൃഗസംരക്ഷണത്തിന്റെ ഭാഗമായി പാൽക്കുളംമേട് ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം നിരോധിക്കാൻ വനം വകുപ്പിന്റെ നീക്കം. നടപടിയുടെ ഭാഗമായി സഞ്ചാര കേന്ദ്രത്തിലേക്കുള്ള വഴികളെല്ലാം കമ്പിവേലി കെട്ടി അടച്ചു.

വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളിയിൽ നിന്നും, മണിയാറൻകുടിയിൽ നിന്നും കഞ്ഞിക്കുഴി പഞ്ചായത്തിലെ ആൽപ്പാറയിൽ നിന്നും പാൽക്കുളംമേട്ടിലേക്ക് തിരിയുന്ന വഴികളാണ് കെട്ടി അടച്ചത്.

ഇതിനു പുറമേ ടൂറിസം വകുപ്പ് ചേലച്ചുവട്ടിലും, ചുരുളിയിലും, തടിയമ്പാട് അശോക കവലയിലും സ്ഥാപിച്ചിരിക്കുന്ന ടൂറിസം സെന്ററിലേക്കുള്ള ദിശാ സൂചിക ബോർഡുകൾ എടുത്തു മാറ്റുന്നതിനും കോട്ടയം ഡിഎഫ്ഒ വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്ത് സെക്രട്ടറിമാർക്ക് കത്ത് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button