KeralaLatest NewsNews

ഐശ്വര്യകേരള യാത്രയ്ക്ക് ‘ആദരാഞ്ജലികള്‍’; കോണ്‍ഗ്രസ് മുഖപത്രത്തിലെ വിവാദപ്രയോഗത്തിൽ അതൃപ്തി

യാത്രയ്ക്ക് ആശംസയര്‍പ്പിച്ചുകൊണ്ടുള്ള ഭാഗത്ത് 'ആദരാഞ്ജലികളോടെ' എന്നാണ് അച്ചടിച്ചിരിക്കുന്നത്.

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയുടെ പര്യടനത്തിന് ഇന്ന് തുടക്കമാകുകയാണ്. ഈ യാത്രയുടെ മുഴുവന്‍ പേജ് പരസ്യം ഇന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ വന്നിട്ടുണ്ട്. എന്നാൽ ഇതില്‍ സംഭവിച്ച ഒരമളിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയ യുഡിഎഫ് നേതാക്കളെല്ലാം പരസ്യത്തിന്റെ ആദ്യ പകുതിയിലുണ്ട്. ബാക്കി പകുതിയില്‍ പരസ്യമാണ്. ഇതിനു രണ്ടിനും ഇടയില്‍ യാത്രയ്ക്ക് ആശംസയര്‍പ്പിച്ചുകൊണ്ടുള്ള ഭാഗത്ത് ‘ആദരാഞ്ജലികളോടെ’ എന്നാണ് അച്ചടിച്ചിരിക്കുന്നത്.

read also:മാസ്ക് പോലുമില്ലാതെ സമരമുഖത്ത്, രാഗേഷിന് കൊവിഡ് വന്നപ്പോൾ ഞെട്ടിയത് സമരക്കാർ; വഴി തടഞ്ഞവർ കേരളത്തിലെത്തി?

വീക്ഷണത്തിലെ വിവാദപരാമര്‍ശത്തില്‍ ചെന്നിത്തല അതൃപ്തി അറിയിച്ചു. പരസ്യത്തിലെ പാകപ്പിഴ മൂലം അതിനു മുന്നേതന്നെ യാത്ര വാര്‍ത്തയായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button