Latest NewsNewsIndiaBusiness

കേന്ദ്രബജറ്റിലെ കാർഷികലോകം ചർച്ച ചെയ്യപ്പെടുമ്പോൾ

കേന്ദ്രബജറ്റിനുശേഷം ഏറെ ചർച്ച ചെയ്യപ്പെടുകയാണ് കാർഷികലോകം

 

ന്യൂഡൽഹി: കേന്ദ്രബജറ്റിനുശേഷം ഏറെ ചർച്ച ചെയ്യപ്പെടുകയാണ് കാർഷികലോകം. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കൃഷിക്കു നൽകിയിരിക്കുന്ന പ്രാധാന്യമിങ്ങനെ:

ഇത്തവണത്തെ ബജറ്റിൽ കർഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതികൾക്കായി 75,060 കോടി പ്രഖ്യാപിച്ചിട്ടുണ്ട്. 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതിയും കർഷകർക്കായി ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനോടൊപ്പം പരുത്തി കർഷകർക്കായി 25,974 കോടിയുടെ പദ്ധതിയും ചേർത്തിട്ടുണ്ട്. 1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കുമെന്നും കർഷകർക്ക് മിനിമം താങ്ങുവില നൽകിയുള്ള സംഭരണം തുടരുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ ധനമന്ത്രി ഉറപ്പുനൽകിയിരിക്കുന്നത്.

Also read : സ്റ്റാർട്ടപ്പുകൾക്ക് തുണയായി കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനങ്ങൾ

കർഷകരുടെ ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും യുപിഎ സർക്കാർ നൽകിയതിന്റെ ഇരട്ടിയലധികം തുകയാണ് സർക്കാർ കർഷകർക്കായി ഇതുവരെ നൽകിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കർഷക ക്ഷേമ പദ്ധതികൾക്കായി പെട്രോളിയം ഉൽപന്നങ്ങൾ അടക്കമുള്ളവയ്ക്ക് സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി നിർമലാ സീതാരാമൻ ഇക്കാര്യം അറിയിച്ചത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികൾ തുടരുമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി പ്രഖ്യാപിച്ചു. കർഷകർക്കും അസംഘടിത വിഭാഗങ്ങൾക്കും കൂടുതൽ പണമെത്തിച്ചിരുന്നതായും മന്ത്രി പറഞ്ഞു.

Also read : ഉജ്ജ്വലയുടെ പ്രയോജനം കൂടുതൽ പേരിലേക്ക് എത്തിക്കുമെന്ന് നിർമല സീതാരാമൻ

2013–14 വർഷം ഗോതമ്പിന്റെ പണമായി കർഷകർക്കു നൽകിയത് 33,874 കോടി രൂപയാണ്. 2019–20 ആയതോടെ 62,802 കോടി രൂപയായി ഇത് വർധിച്ചു. താങ്ങുവില നൽകി സർക്കാർ സംഭരിക്കുന്നതിനാൽ 43.36 ലക്ഷം രൂപയുടെ നേട്ടമാണ് ഗോതമ്പ് കർഷകർക്കുണ്ടായത്. നേരത്തെ 35.57 ലക്ഷം കർഷകർക്കായിരുന്നു ഇത്തരത്തിലെ ഗുണം കിട്ടിയിരുന്നത്. മുൻസാമ്പത്തിക വർഷത്തിൽ ഗോതമ്പിന്റെ താങ്ങുവിലയായി 75,100 കോടി രൂപ കർഷകർക്കു കൈമാറി. വിളകളുടെ സംഭരണം ക്രമാനുഗതമായി കൂടിയിട്ടുമുണ്ട്. അടുത്ത സാമ്പത്തിക വർഷത്തിൽ കാർഷിക മേഖലയിൽ 16.5 ലക്ഷം കോടി രൂപ എത്തിക്കുകയായെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. എപിഎംസികൾക്ക് (അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി) അടിസ്ഥാന സൗകര്യ വികസനത്തിനു പണം അനുവദിക്കുമെന്നും നിർമല സീതാരാമൻ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button