Latest NewsIndiaNewsBusiness

ഉജ്ജ്വലയുടെ പ്രയോജനം കൂടുതൽ പേരിലേക്ക് എത്തിക്കുമെന്ന് നിർമല സീതാരാമൻ

കോവിഡ് പ്രതിസന്ധിയ്ക്കിടയിലെ കേന്ദ്ര ബജറ്റ് ശ്രദ്ധേയമാകുന്നു.

ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധിയ്ക്കിടയിലെ കേന്ദ്ര ബജറ്റ് ശ്രദ്ധേയമാകുന്നു. കേന്ദ്ര സർക്കാരിന്റെ സൗജന്യ പാചകവാതകവിതരണ പദ്ധതിയായ ‘ഉജ്ജ്വല’യുടെ പ്രയോജനം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുമെന്ന് ഇന്നത്തെ ബജറ്റവതരണത്തിൽ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പദ്ധതിയുടെ ആനുകൂല്യം ഒരു കോടി പേര്‍ക്ക് കൂടി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ബജറ്റവതരണവേളയില്‍ ധനമന്ത്രി വ്യക്തമാക്കി.

Also read : സെന്‍സെക്‌സ് 930 പോയിന്റായി ഉയര്‍ന്നു : ബജറ്റ് ദിനത്തിൽ ഓഹരിവിപണിയിൽ മുന്നേറ്റം

കോവിഡ് വ്യാപനസമയത്ത് പാചകവാതകമുള്‍പ്പെടെയുള്ള ഇന്ധനവിതരണത്തില്‍ തടസ്സം നേരിട്ടിട്ടില്ലെന്ന കാര്യം നിര്‍മലാ സീതാരാമന്‍ എടുത്തു പറഞ്ഞു. കൂടാതെ വാഹനങ്ങള്‍ക്കുള്ള സിഎന്‍ജി വിതരണവും കുഴല്‍ വഴിയുള്ള പാചകവാതകവിതരണവും നൂറിലധികം ജില്ലകളിലേക്കായി വ്യാപിക്കുമെന്നും അവര്‍ അറിയിച്ചു. വാതകോപയോഗം അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടനയുടെ വികസനം ഉറപ്പു വരുത്തുന്നതിനായി കുഴലുകളിലൂടെയുള്ള വാതകവിതരണം ക്രമീകരിക്കും.അതിനായുള്ള ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം ഓപ്പറേറ്റര്‍ (ടിഎസ്ഒ) നിലവില്‍ വരുമെന്നും ധനമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button