COVID 19Latest NewsNewsIndia

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,427 പേര്‍ക്ക് കോവിഡ് ബാധ

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,427 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം രോഗമുക്തി നേടിയ 11,858 പേരെ ഡിസ്ചാര്‍ജ് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.

രാജ്യത്ത് നിലവില്‍ ചികിത്സയിൽ ഉള്ളത് 1,68,235 പേര്‍ മാത്രമാണ്. ഇതുവരെ ആകെ 1,04,34,983 പേര്‍ രോഗമുക്തരായതായും കേന്ദ്രസര്‍ക്കാര്‍ അറിയിക്കുകയുണ്ടായി.

പുതുതായി 11,427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,57,610 ആയി ഉയര്‍ന്നു. എന്നാൽ അതേസമയം രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനമാണ് ഉള്ളത്. 24 മണിക്കൂറിനിടെ രാജ്യത്ത് 118 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,54,392 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button