COVID 19Latest NewsIndiaNewsInternational

ഒമാന് 1 ലക്ഷം, അഫ്ഗാനിസ്ഥാന് 5 ലക്ഷം ഡോസ് നൽകി ഇന്ത്യ; ഉ​ഭ​യ​ക​ക്ഷി ന​യ​ത​ന്ത്ര​ത്തെ ശക്തിപ്പെടുത്തുമെന്ന് ഒമാൻ ഭരണകൂടം

ഒ​മാ​ന്​ ഒരു ല​ക്ഷം ഡോ​സ്​ കോ​വി​ഡ്​ വാ​ക്​​സി​ന്‍ കൈ​മാ​റി ഇന്ത്യ

യു.​എ.​ഇ, ബ​ഹ്​​റൈ​ന്‍ തുടങ്ങിയ അറബ് രാജ്യങ്ങൾക്ക് പിന്നാലെ ഒരു ലക്ഷം കൊവിഡ് വാക്സിൻ ഡോസ് ഒമാന് നൽകി ഇന്ത്യ. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ മു​നു മ​ഹാ​വ​റാ​ണ്​ ഒ​മാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ അ​ല്‍ സൗ​ദി​ക്ക്​ വാ​ക്​​സി​ന്‍ ഔദ്യോ​ഗി​ക​മാ​യി കൈ​മാ​റി​യ​ത്.

Also Read: തമിഴ്‌നാട്ടിൽ ഏതു തരം സഖ്യമുണ്ടാക്കിയാലും ബിജെപിയെ പരാജയപ്പെടുത്തുമെന്ന് അവകാശവാദവുമായി കോൺഗ്രസ് നേതാവ്

ഒമാന് വാക്സിൻ ല​ഭ്യ​മാ​ക്കി​യ​തിനെ തുടർന്ന് ഡോ. ​അ​ല്‍ സൗ​ദി ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ന​യ​ത​ന്ത്ര​ത്തെ ശ​ക്​​തി​പ്പെ​ടുത്താൻ ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കോ​വി​ഡ്​ മ​ഹാ​മാ​രി സ​മ​യ​ത്ത്​ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന്​ ന​ല്‍​കി​യ സം​ര​ക്ഷ​ണ​ത്തി​ന്​ സു​ല്‍​ത്താ​നും ഒ​മാ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​നും ഇന്ത്യൻ അം​ബാ​സ​ഡ​ര്‍ തിരിച്ച് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു.

കോ​വി​ഡിന്റെ പു​തി​യ വ​ക​ഭേ​ദ​ത്തി​ന്​ ഇ​പ്പോ​ഴു​ള്ള കോ​വി​ഡ്​ വാ​ക്​​സി​നു​ക​ളെ​ല്ലാം ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ്​ ആ​ദ്യ​ഘ​ട്ട പ​ഠ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ വ്യ​ക്​​ത​മാ​കു​ന്ന​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഒമാന് പിന്നാലെ 5 ലക്ഷം കൊവിഡ് വാക്സിൻ ഡോസ് ആണ് ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയയ്ക്കാനൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button