KeralaLatest NewsNews

‘താൻ കേരളത്തിലേക്ക് എപ്പോ വരണമെന്ന് ചെന്നിത്തല തീരുമാനിക്കണ്ട’; പി എസ് ശ്രീധരൻപിള്ള

കോഴിക്കോട് : താൻ കേരളത്തിലേക്ക് എപ്പോ വരണമെന്ന് ‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തീരുമാനിക്കണ്ടെന്ന് മിസോറാം ഗവർണർ പി എസ് ശ്രീധരൻപിള്ള. ഗവര്‍ണറുടെ അധികാര പരിധിയെക്കുറിച്ച് ചെന്നിത്തല തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഗവര്‍ണറുടെ അധികാര പരിധി എന്തൊക്കെയെന്ന് താന്‍ പഠിച്ചിട്ടുണ്ട്. കേരളത്തിലേക്ക് വരാന്‍ രമേശ് ചെന്നിത്തലയുടെ അനുവാദം ആവിശ്യമില്ല. കേന്ദ്രത്തിന്റെ തുടക്കം 5000 കോടി രൂപയുടെ ന്യൂനപക്ഷങ്ങള്‍ക്കുള്ള സഹായ വിതരണത്തിലെ വിവേചനം രേഖാമൂലം തന്നെ അറിയിച്ചത് സഭാ നേതൃത്വമാണ്. 9 മാസത്തിന് ശേഷം മിസോറാമില്‍ നിന്ന് കേരളത്തിലെത്തിയ ശേഷം ആരാധ്യനായ കര്‍ദ്ദിനാള്‍ അടിയന്തിരമായി കാണണമെന്ന് എന്നോട് ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. തന്നെ വിമര്‍ശിക്കുന്നവര്‍ ഈ വിവേചനത്തെക്കുറിച്ച്‌ മിണ്ടാത്തതെന്തായിരുന്നുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കത്തിൽ ശ്രീധരൻപിള്ള ഇടപെടുന്നത് ബിജെപിക്കാരനെ പോലെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു. സാധാരണ നിലയിൽ ഗവർണർമാർ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ല. ഗവർണർ ആണെന്നത് മറന്നുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷനെ പോലെയാണ് ശ്രീധരൻപിള്ള പ്രവർത്തിക്കുന്നത്. എന്നാൽ പ്രധാനമന്ത്രി ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിൽ തെറ്റില്ലെന്നും പ്രശ്നം പരിഹരിച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button