CricketLatest NewsIndiaNewsSports

സ്റ്റേഡിയങ്ങളിൽ 50 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിച്ച് തമിഴ്നാട്

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും കാണികളെ പ്രവേശിപ്പിക്കാനുള്ള സാധ്യതയുണ്ട്. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ രണ്ട് മത്സരങ്ങളും നടക്കുക

 

കായിക മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലേക്ക് 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനുള്ള അനുവാദം നൽകി തമിഴ്നാട്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും കാണികളെ പ്രവേശിപ്പിക്കാനുള്ള സാധ്യതയുണ്ട്. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ രണ്ട് മത്സരങ്ങളും നടക്കുക.ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങൾ നടക്കുന്നത് ഫെബ്രുവരി അഞ്ചിനും 13 നുമാണ്. ഓസ്ട്രേലിയക്കെതിരായ അവസാന മൂന്ന് ടെസ്റ്റുകളുടെ സമയത്ത് പറ്റേണിറ്റി അവധിയിലായിരുന്ന ക്യാപ്റ്റൻ വിരാട് കോലി ഇന്ത്യൻ ടീമിൽ തിരികെ എത്തിയിട്ടുണ്ട്. ഇതോടെ സ്റ്റാൻഡ് ബൈ ക്യാപ്റ്റനായിരുന്ന അജിങ്ക്യ രഹാനെ നിലവിൽ വൈസ് ക്യാപ്റ്റൻ റോളിലേക്ക് മാറി.

Also read :  ഫെബ്രുവരി 18 മുതൽ വിജയ് ഹസാരെ ട്രോഫി ആരംഭിക്കുമെന്ന് ബിസിസിഐ

ഓസീസിനെതിരെ അരങ്ങേറിയ തമിഴ്നാട് പേസർ ടി നടരാജന് തന്റെ സ്ഥാനം നഷ്ടമായി. ഓസ്ട്രേലിയക്കെതിരെ കളിച്ച നവദീപ് സെയ്നി, പൃഥ്വി ഷാ എന്നിവർക്കും ടീമിൽ ഇടം നേടാനായില്ല. ഹർദ്ദിക് പാണ്ഡ്യ ടീമിൽ തിരികെ എത്തിയിട്ടുണ്ട്. ടീമിലെ പുതുമുഖം അക്സർ പട്ടേലാണ് .ഇംഗ്ലണ്ട് ടീമിലെ ശ്രീലങ്കൻ പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ എന്നിവരും ടീമിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്ന റോറി ബേൺസും ടീമിൽ തിരികെ എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button