KeralaLatest NewsNews

പുനത്തിലിന്റെ ജീവിതത്തിന് അവസാനമായതും മരണത്തിലേക്ക് നയിച്ചതും ക്രൂരമായ മര്‍ദ്ദനത്തിന്റെ ഫലമോ ?

കോളിളക്കം സൃഷ്ടിച്ച് വി.ആര്‍.സുധീഷിന്റെ വെളിപ്പെടുത്തല്‍

കോഴിക്കോട്: പുനത്തില്‍ കുഞ്ഞബ്ദുല്ല എന്ന മഹാനായ മനുഷ്യനെ നാം ഓര്‍ക്കുന്നത് ധാരാളം പ്രണയിനികളുള്ള പ്രണയിക്കാനായി വെമ്പി നില്‍ക്കുന്ന ഒരു നല്ല മനസിന്റെ ഉടമയെയാണ്. ആ കാമുക ഹൃദയത്തിന്റെ ഉടമയ്ക്ക് ഒരു നാള്‍ തന്റെ ഹൃദയം നഷ്ടമായി. പിന്നൊരിക്കല്‍ അദ്ദേഹത്തിന്റെ ആ ചിന്തകള്‍ അല്ലെങ്കില്‍ പ്രണയത്തിന്റെ നല്ല നാളുകളെ കുറിച്ചുള്ള ഓര്‍മകള്‍ നഷ്ടമായി. പതിയെ പതിയെ അദ്ദേഹം മരണത്തിലേയ്ക്ക് നടന്നടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അവസാന നാളുകളെ കുറിച്ച് വി.ആര്‍.സുധീഷ് ആര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ്.

Read Also : മകളെ മുന്നൂറിലേറെ തവണ ബലാത്സംഗം ചെയ്ത 44 കാരന് ഏഴരവര്‍ഷവും തടവും കഠിന ജോലികളും ശിക്ഷ

പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ ജീവിതത്തിന് അവസാനമായതും മരണത്തിലേക്ക് നയിച്ചതും,  കോളിളക്കം സൃഷ്ടിച്ച് വി.ആര്‍.സുധീഷിന്റെ വെളിപ്പെടുത്തല്‍. തന്റെ 73-ാമത്തെ വയസ്സില്‍ ഏറ്റ അതിക്രൂരമായ മര്‍ദ്ദനത്തിന്റെ ഫലമായാണെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള എഴുത്തുകാരന്‍ വി ആര്‍ സുധീഷിന്റെ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ ചാനലില്‍ എഴുത്തുകാരന്‍ ലിജീഷ് കുമാര്‍ നടത്തിയ അഭിമുഖത്തിലാണ് വി ആര്‍ സുധീഷ് തനിക്കേറെ അടുപ്പമുണ്ടായിരുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന കുഞ്ഞിക്കയുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.

‘അവസാനകാലത്ത് പുനത്തിലിന്റെ അഭയം കൂട്ടുകാരികളും മദ്യവും ആയിരുന്നു. പക്ഷേ ഇതില്‍ സങ്കടകരമായ ഒരു കാര്യമുണ്ടെന്ന് വി.ആര്‍. സുധീഷ് പറയുന്നു. ഞാന്‍ അത് പറയണോ എന്ന് വിചാരിക്കയാണ്. ഇനി ഇപ്പോള്‍ അത് മറച്ചുവെച്ചിട്ട് കാര്യമൊന്നുമില്ല. ഒരുരാത്രിയില്‍ ഒരു ഗുണ്ടാ സംഘം കുഞ്ഞബ്ദുല്ലയെ ആക്രമിച്ചു. 73ാംമത്തെ വയസ്സില്‍. ഒരു ദിവസം കോഴിക്കോട്ടെ അളകാപുരി ബാറില്‍ വന്ന് മദ്യപിച്ച ശേഷം അദ്ദേഹം താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് തിരിച്ചുപോവുകയാണ്. കൂടെ മുന്നുനാലു സുഹൃത്തുക്കളുണ്ട്. അതില്‍ സ്ത്രീകളുമുണ്ടായിരുന്നു. ഇവര്‍ രണ്ടു ദിവസമായി കുഞ്ഞബ്ദുള്ളയുടെ കൂടെയായിരുന്നു താമസം. ഇവരുമായി ബന്ധപ്പെട്ടുള്ള എന്തോ പ്രശ്‌നത്തിന് ആരോ ക്വട്ടേഷന്‍ കൊടുത്തതുപ്രകാരമാണ് ഗുണ്ടകള്‍ എത്തിയത്. ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് ഇവരില്‍ ആരേയോ ലക്ഷ്യമിട്ടായിരുന്നു അവരുടെ വരവ്. ഫ്‌ളാറ്റിനടുത്ത് എത്തിയപ്പോള്‍ ഈ ഗുണ്ടാ സംഘം ഇവരെ അക്രമിച്ചു. അടിയോടടിയാണ്. അവര്‍ക്ക് പുനത്തില്‍ കുഞ്ഞബ്ുദുല്ലയെ ഒന്നം അറിയില്ല. അവര്‍ ലക്ഷ്യം വെച്ചത് കൂടെഉള്ളവരെയാണ്. അതില്‍ ഒരു ലേഡിയും ഉണ്ട്. കുഞ്ഞബ്ദുല്ല മാത്രമാണ് അതില്‍ സീനിയര്‍ ആയിട്ടുള്ളത്. ബാക്കിയുള്ളവര്‍ എല്ലാം ചെറുപ്പക്കാരാണ്. ഈ ഗുണ്ടകള്‍ വന്ന് അടിച്ചു വീഴ്ത്തി. കുഞ്ഞിക്ക വീണപ്പോള്‍ നെഞ്ചത്ത് ചവുട്ടി, ഭീകരമായിട്ട് ചവിട്ടി. കണ്ടുനില്‍ക്കുന്ന മറ്റുള്ളവര്‍ പറയുന്നുണ്ട്. ഞങ്ങളെ അടിച്ചതില്‍ വിഷമമില്ല, പക്ഷേ കുഞ്ഞിക്കയെ ചവിട്ടിക്കളഞ്ഞു എന്ന്.

എല്ലാവര്‍ക്കും നന്നായിട്ട് കിട്ടി. കുഞ്ഞബ്ദുള്ളയെ അതിഭീകരമായിട്ട് ചവിട്ടി വീഴ്ത്തി. ആ ദിവസമാണ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞത്. അന്നത്തോടെ അയാളുടെ ശരീരം മാറി, മനസ്സുമാറി. അയാള്‍ക്ക് കിട്ടിയ വലിയ മാനസ്സിക ആഘാതമായിരുന്നു അത്. ശരീരവും മനസ്സുമൊന്നും പിന്നെ പുള്ളിക്ക് വഴങ്ങിയില്ല.പിന്നെ ഭ്രാന്തുവന്നു. പിന്നെ പുള്ളി കൈവിട്ടുപോയി. അങ്ങനെയാണ് അദ്ദേഹത്തെ ട്രീറ്റ് മെന്റിന് കൊണ്ടുപോകുന്നത്. ചാലപ്പുറത്തെ ഫ്‌ളാറ്റിലുള്ള എല്ലാവര്‍ക്കും ഇത് അറിയാം. കോഴിക്കോട്ടെ സുഹൃത്തുക്കള്‍ക്കും അറിയാം. പിന്നീട് ഫ്‌ളാറ്റുകാര്‍ കുഞ്ഞബ്ദുള്ളയുടെ അടുത്ത് വരികയും നിങ്ങള്‍ തങ്ങള്‍ക്ക് ശല്യമായി മാറിയിരിക്കുകയാണെന്നും ഇവിടെ നിന്നും ഇറങ്ങണമെന്നും ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ എല്ലാവരും ചേര്‍ന്ന് പുള്ളിയെ അങ്ങോട്ട് പീഡീപ്പിച്ചു. ‘- വി ആര്‍ സുധീഷ് വ്യക്തമാക്കി.

‘പുനത്തില്‍ പലപ്പോഴും മദ്യം വാങ്ങിക്കൊടുക്കാറുണ്ടായിരുന്ന സെക്യൂരിറ്റി പോലും അദ്ദേഹത്തോട് ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ജീവിതത്തിലെ ആദ്യ സംഭവമായിരുന്നു അതെന്ന് അദ്ദേഹം പിന്നീട് എന്നാട് പറഞ്ഞിട്ടുണ്ട്. മനസ്സും ശരീരവും കൈവിട്ടുപോയതോടെ അന്ന് തന്നെ കുഞ്ഞബ്ദുള്ള കൊല്ലപ്പെട്ടിരുന്നു. അത് ആലോചിക്കാന്‍ വയ്യ. പിന്നെ അദ്ദേഹത്തെ ബന്ധുക്കള്‍ വന്ന് കൊണ്ടുപോയി. അദ്ദേഹത്തിന് മദ്യവും നിഷേധിച്ചു. മദ്യവും പ്രണയവും ഇല്ലാത്ത കുഞ്ഞബ്ദുള്ളയെ പിന്നെ ഒന്നിനും പറ്റില്ല. അയാള്‍ മരിക്കുന്നതാണ് നല്ലത്.

പിന്നീട് താന്‍ കുഞ്ഞിക്കയെ അധികം കണ്ടിട്ടില്ല. തന്നെ പിന്നീട് വിളിക്കാറുമില്ലായിരുന്നു. ഇടയ്ക്ക് പോയി കാണും. മരിക്കുന്നതിന് ആറു മാസം മുമ്ബ് കാണാന്‍ പോയി. അദ്ദേഹത്തിന്റെ സമ്ബൂര്‍ണ്ണ കൃതികള്‍ നല്‍കുവാന്‍ മാതൃഭൂമി ജീവനക്കാര്‍ക്കൊപ്പമാണ് പോയത്. പക്ഷെ എന്നെ അദ്ദേഹം തിരിച്ചറിഞ്ഞില്ല. അദ്ദേഹം എന്നേയും പുസ്തകത്തേയും നോക്കിയില്ല. പുസ്തകവും മടിയില്‍ വെച്ച് എങ്ങോട്ടോ നോക്കിയിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ നോക്കി ഒന്നു ചിരിച്ചുവെന്നും വി ആര്‍ സുധീഷ് വ്യക്തമാക്കുന്നു.

ഇടയ്ക്ക് മരണത്തെക്കുറിച്ച് സംസാരിക്കുമായിരുന്നു കുഞ്ഞബ്ദുള്ള. മരിച്ചാല്‍ നിങ്ങളെ എന്തു ചെയ്യണമെന്ന് ഒരിക്കല്‍ ചോദിച്ചു. ചന്ദനമുട്ടിയില്‍ വെച്ച് കത്തിക്കാനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചന്ദനമുട്ടി കിട്ടിയില്ലെങ്കില്‍ നല്ല മാവിന്റെ വിറകായാലും മതി. ഭാരതപ്പുഴയുടെ തീരമാണെങ്കില്‍ നല്ലത്. അത് പറ്റില്ലെങ്കില്‍ ഏതെങ്കിലും പുഴയുടെ തീരത്ത് വെച്ച് കത്തിച്ചാല്‍ മതി. അതൊന്നും നടന്നില്ലെങ്കില്‍ തെങ്ങിനിട്ടോ നല്ല വളമായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയെന്നും സുധീഷ് പറയുന്നു.

മാങ്കോസ്റ്റിന്‍ ചുവട്ടില്‍ തന്നെ കുഴിച്ചിടണമെന്ന് വൈക്കം മുഹമ്മദ് ബഷീര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം മരിച്ചപ്പോള്‍ ഞാനാ വീട്ടിലെത്തിയപ്പോള്‍ കോഴിക്കോട്ടെ പ്രമുഖ മുസ്ലിം എഴുത്തുകാര്‍ ഒക്കെ അവിടെയുണ്ട്. അവരെല്ലാം പള്ളിപ്പറമ്പിനെപ്പറ്റിയാണ് ചര്‍ച്ച ചെയ്യുന്നത്. ബഷീറിനും പുനത്തിലിനുമൊന്നും അവര്‍ ആഗ്രഹിച്ച വിധത്തില്‍ അന്ത്യവിധികള്‍ നടത്താന്‍ സാധിച്ചിട്ടില്ല. എഴുത്തുകാരന് അവന്‍ ഇച്ഛിക്കുന്ന ജീവിതം ഒരിക്കലും കിട്ടില്ല. കുഞ്ഞബ്ദുള്ളയുടെ മൃതദേഹം കത്തിക്കുകയാണ് വേണ്ടതെന്നും ബഷീറിനെ മാങ്കോസ്റ്റിഇന്‍ ചുവട്ടില്‍ കുഴിച്ചിടണമെന്നൊക്കെ പറഞ്ഞ് താനിറങ്ങിയാല്‍ എന്താവുമായിരുന്നു അവസ്ഥയെന്നും സുധീഷ് ചോദിക്കുന്നു.

‘മധു നായര്‍ ന്യൂയോര്‍ക്ക് എന്ന കുഞ്ഞിക്കയുടെ സുഹൃത്ത് ആദ്യ ചരമവാര്‍ഷികത്തിന് പള്ളിയില്‍ പോയി ഖബറിന്റെ ഫോട്ടോ എടുത്ത് എനിക്ക് അയച്ചു തന്നിരുന്നു. കാടുപിടിച്ചു കിടക്കുകയായിരുന്നു അവിടമാകെ. കുറേ പുല്ലെല്ലാം പറച്ചു നീക്കിയാണ് അദ്ദേഹം ഫോട്ടോയെടുത്ത് അയച്ചത്. ഭാര്യയ്ക്കും മറ്റും അവിടേക്ക് പ്രവേശനമില്ലല്ലോ.. പിന്നെ ആരും നോക്കാതെ അവിടം കാടുപിടിച്ചുപോയി. കുഞ്ഞിക്കയെ പോലെ ഓമനിച്ച് പ്രണയിക്കാന്‍ മറ്റൊരാള്‍ക്കും കഴിയില്ല. നളിനി ജമീല ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പുനത്തില്‍ കുഞ്ഞബ്ദുള്ളയാണ് തന്നെ ഏറ്റവും സുന്ദരമായി പ്രണയിച്ചതെന്ന്. അദ്ദേഹത്തിന്റെ പ്രണയത്തിനും കിടപ്പറ രംഗങ്ങള്‍ക്കുമെല്ലാം ഞാന്‍ സാക്ഷിയാണ്. ഞാന്‍ അറിയുന്നതില്‍ അദ്ദേഹത്തിന് ഒരു പ്രശ്‌നവുമില്ലായിരുന്നു.കാമുകിമാര്‍ക്കെല്ലാം അദ്ദേഹത്തോട് വല്ലാത്തൊരു ആരാധനയായിരുന്നു. കുഞ്ഞബ്ദുള്ളയെ ഒരുപാട് പ്രണയിനികള്‍ പകുത്തെടുത്തു. അവസാനകാലത്ത് അദ്ദേഹത്തിന് കൂട്ടുണ്ടായിരുന്നത് ഒരു പുരുഷനായിരുന്നു. സ്ത്രീയായിരുന്നെങ്കില്‍ അദ്ദേഹം കുറച്ചുകാലം കൂടി ജീവിക്കുമായിരുന്നു. കുറേക്കലും സ്വതന്ത്രനായി. നിര്‍ഭയനായി.. സുഖലോലുപനായി ജീവിച്ചു. പക്ഷെ അവസാനകാലം വളരെ യാതനാപൂര്‍ണ്ണമായിരുന്നു.’- വി ആര്‍ സുധീഷ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button