KeralaLatest NewsNews

തന്നെ അപായപ്പെടുത്തുകയാണ് സിബിഐ ലക്ഷ്യമെന്ന് കലാഭവന്‍ സോബി

ബാലഭാസ്‌കര്‍ സഞ്ചരിച്ച ഇന്നോവയുടെ ഗ്ലാസ് അടിച്ചുതകര്‍ക്കുന്നത് കണ്ടതാണ്

തിരുവനന്തപുരം: ബാലഭാസ്‌കര്‍ സഞ്ചരിച്ച ഇന്നോവയുടെ ഗ്ലാസ് അടിച്ചുതകര്‍ക്കുന്നത് കണ്ടതാണ്, താന്‍ പറഞ്ഞതൊക്കെ കെട്ടിച്ചമച്ച നുണയാണെന്നും തനിക്കെതിരെ കേസെടുക്കുന്നതിലൂടെ തന്നെ അപായപ്പെടുത്തുകയാണ് സിബിഐ ലക്ഷ്യമെന്ന് കലാഭവന്‍ സോബിയുടെ ആരോപണം. സിബിഐ തന്നെ ഈ ഭൂമിയില്‍ നിന്ന് ഇല്ലാതാക്കുമെന്നായിരുന്നു സോബിയുടെ ആദ്യ പ്രതികരണം. തന്നെ കസ്റ്റഡിയിലെടുത്ത് അപായപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. ‘കസ്റ്റഡിയിലുള്ള ആള്‍ എന്തെങ്കിലും അതിക്രമം കാണിച്ചുവെന്ന് തെളിയിക്കാനും അത് വിശ്വസിപ്പിക്കാനും ഉള്ള സാമര്‍ഥ്യം അവര്‍ക്കുണ്ടല്ലോ. എന്തും നേരിടാന്‍ഞാന്‍ തയ്യാറായിരിക്കുന്നു. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. അത് ഇല്ലാതാക്കുവാന്‍ മരണത്തിന് മാത്രമേ കഴിയൂ. അസത്യമായ റിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്ത സിബിഐ ഉദ്യോഗസ്ഥനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും’-കലാഭവന്‍ സോബി പറഞ്ഞു.

Read Also :മദ്യപിക്കരുതെന്ന് ഉപദേശിച്ച അമ്മയെ കൊന്ന് കത്തിച്ച മകന്‍ ആ ചിതയില്‍ കോഴിയെ ചുട്ടുതിന്നു

സോബിയുടെ വാക്കുകള്‍ ഇങ്ങനെ, പെട്രോള്‍ പമ്പിന് അടുത്ത് വണ്ടി ഒതുക്കി നിര്‍ത്തി ഉറങ്ങാന്‍ കിടന്നു. ഇതിനിടെ സ്‌കോര്‍പിയോ കാര്‍ എത്തി. ഗുണ്ടകള്‍ ഇറങ്ങി. കുറച്ചു കഴിഞ്ഞ് ബാലുവിന്റെ ഇന്നോവ എത്തി. കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. അതിന് ശേഷം അവര്‍ ബാലുവിനെ കൊന്നു. എല്ലാം നാടകമായിരുന്നു. കാറിന്റെ ചില്ലുകള്‍ തകര്‍ന്നത് എങ്ങനെയെന്ന് പരിശോധിക്കണം. ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ്-ഇതാണ് സോബി പറയുന്നത്.

അപകടസ്ഥലത്ത് സോബി കണ്ടെന്ന് പറഞ്ഞയാള്‍ ആ സമയത്ത് ബെംഗളൂരുവിലാണെന്നു സിബിഐ കണ്ടെത്തി. സ്വര്‍ണക്കടത്ത് സംഘാംഗം റൂബിന്‍ തോമസിനെ കണ്ടെന്നായിരുന്നു മൊഴി. അപകടത്തിനു മുമ്പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്ന മൊഴിയും കളവെന്ന് കണ്ടെത്തി. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി കള്ളമാണെന്നും പരിശോധനയില്‍ കണ്ടെത്തി.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണമെന്ന് നുണപരിശോധനാ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് സിബിഐ നിഗമനത്തിലേക്ക് എത്തിയത്. ബാലഭാസ്‌കറിനെ കൊല്ലുന്നത് നേരിട്ടു കണ്ടെന്ന കലാഭവന്‍ സോബിയുടെ മൊഴി കള്ളമാണെന്ന് തെളിഞ്ഞിരുന്നു. വാഹനം ഓടിച്ചിരുന്ന ബാലഭാസ്‌കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴിയും കള്ളമായിരുന്നു. ഇതിന് അപ്പുറത്തേക്ക് ദുരൂഹതയൊന്നും കണ്ടെത്തിയില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button