COVID 19Latest NewsNewsIndia

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ചത് 8635 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ 8635 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,07,66,245 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുകയാണ്.

രോഗബാധിതരില്‍ പകുതിയും കേരളത്തില്‍ നിന്നുള്ളവരാണ്. ഇന്നലെ കേരളത്തില്‍ 3459 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 33,579 സാമ്പിളുകളാണ് പരിശോധിച്ചത്. കേരളത്തിലാണ് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത്. 10.30 ശതമാനം ആണ്.

ഇന്നലെ മാത്രം രാജ്യത്ത് 94പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,54,486 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 13,423 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,04,48,406 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ [പറയുന്നു.

നിലവില്‍ 1,63,353 പേരാണ് ചികിത്സയില്‍ ഉള്ളത്. ഇതുവരെ 40ലക്ഷത്തോളം പേര്‍ രാജ്യത്ത് വാക്‌സിന്‍ എടുത്തതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button