ഇസ്ലാമബാദ്: ഇന്ത്യയുടെ നേട്ടങ്ങളെ പുകഴ്ത്തി പാകിസ്ഥാന്‍ പാര്‍ലമെന്റ് അംഗം സയ്യിദ് മുസ്തഫ കമാല്‍. ഇന്ത്യ ചന്ദ്രനിലിറങ്ങുമ്പോള്‍ കറാച്ചിയിലെ നമ്മുടെ കുട്ടികള്‍ റോഡിലെ കുഴിയില്‍ വീണ് മരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കറാച്ചിയിലെ അവസ്ഥ വളരെ പരിതാപകരമാണെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് സയ്യിദ് മുസ്തഫയുടേത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Also: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ഇന്ന് മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
‘കറാച്ചിയില്‍ ശുദ്ധജലം ലഭിക്കുന്നില്ല. ഇവിടെയുള്ള 70 ലക്ഷം കുട്ടികള്‍ക്കും പാകിസ്ഥാനിലെ 2.6 കോടി കുട്ടികള്‍ക്കും സ്‌കൂളില്‍ പോകാന്‍ സാധിക്കുന്നില്ല. അവര്‍ക്ക് വിദ്യാഭ്യാസം നഷ്ടമാകുന്നു. പാകിസ്ഥാന്റെ വരുമാന സ്രോതസ്സായിരുന്നു കറാച്ചി. എന്നാല്‍ അത് തകിടം മറിഞ്ഞു. കറാച്ചിയില്‍ 48,000 സ്‌കൂളുകളുണ്ട്. എന്നാല്‍ അതില്‍ 11,000ത്തിലധികം സ്‌കൂളുകളും ശൂന്യമാണ്. സിന്ധിലെ 70 ലക്ഷം കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല. രാജ്യത്തുള്ള ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസമില്ല’, മുത്താഹിദ ഖ്വമി മൂവ്‌മെന്റ് പാകിസ്ഥാന്‍ പാര്‍ട്ടി അംഗമായ സയ്യിദ് മുസ്തഫ കമാല്‍ പറഞ്ഞു.
Post Your Comments