NattuvarthaLatest NewsNews

ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾകൂടി യാത്രയായി

ഇടുക്കി: ദേശീയപാതയിൽ ചേപ്പാട്ട് ലോറിയും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചിരിക്കുന്നു. പുതിയവിള വെങ്കിടേശ്വര നിലയത്തിൽ അരുൺ ആണ് ദാരുണമായി മരിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു.

രാത്രി 11.15-ഓടെ ചേപ്പാട് എൻടിപിസി ജങ്ഷന് സമീപമായിരുന്നു സംഭവം നടന്നിരിക്കുന്നത്. ആക്രി കയറ്റിവന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറിയും രണ്ടുകാറുകളുമാണ് അപകടത്തിൽപ്പെട്ടത്. ഒരുകാർ പൂർണമായി അപകടത്തിൽ തകർന്നു. ആലപ്പുഴ ഭാഗത്തേക്കു പോവുകയായിരുന്ന ലോറി എതിർദിശയിൽ വന്ന കാറുമായി ഇടിക്കുകയായിരുന്നു ഉണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button