KeralaLatest NewsNews

വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം: കുട്ടി ഉൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം

ഇടുക്കി: വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അടിമാലി മാങ്കുളത്താണ് സംഭവം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. തമിഴ്‌നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ സ്വകാര്യ കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്.

ഒരു കുട്ടി ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ടവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. വൈകിട്ട് അഞ്ച് മണിയോടെ മാങ്കുളം ആനക്കുളം റോഡിൽ കുവൈറ്റ് സിറ്റിക്ക് സമീപം പേമരം വളവിൽ നിന്നും വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.

50 അടി താഴ്ച്ചയിലേക്കാണ് വാഹനം മറിഞ്ഞത്. സംഭവമറിഞ്ഞ് ഓടി കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്. വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിക്കാൻ അരമണിക്കൂറെടുത്തു. ഇവരെ ഉടൻ തന്നെ 30 കിലോ മീറ്റർ അകലെയുള്ള അടിമാലി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ആശുപത്രിയിലെത്തും മുമ്പ് ഒരാളും എത്തിയ ശേഷം രണ്ട് പേരും മരണപ്പെട്ടു. തേനി ചിന്നമന്നൂർ സ്വദേശി ഗുണശേഖരൻ (70), തേനി സ്വദേശി അഭിനവിൻറെ മകൻ തൻവിക് (1), ഈറോഡ് സ്വദേശി പി കെ സേതു തുടങ്ങിയവരാണ് മരണപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button