IdukkiLatest NewsKeralaNews

മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ കുടുംബം അപകടത്തിൽപ്പെട്ടു, ആറ് വയസുകാരിക്ക് ദാരുണാന്ത്യം

മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് കമ്പംമേട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് എബിയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെടുന്നത്

ഇടുക്കി: ഇടുക്കി ചേറ്റുകുഴിയിൽ ഉണ്ടായ വാഹനാപകടത്തിൽ ആറ് വയസുകാരി മരിച്ചു. കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കമ്പംമെട്ട് കാട്ടേഴത്ത് വീട്ടിൽ എബിയുടെ മകൾ ആമിയാണ് മരിച്ചത്.

മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് കമ്പംമേട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് എബിയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെടുന്നത്. കമ്പത്ത് നിന്ന് കട്ടപ്പനയിലേക്ക് വന്ന കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ എബിയുടെ നില ഗുരുതരമാണ്. എബിയുടെ അച്ഛൻ തങ്കച്ചൻ, അമ്മ മോളി, ഭാര്യ, മൂന്നു വയസുള്ള മകൾ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നിട്ടുണ്ട്.

Also Read: ഭക്തിസാന്ദ്രമായി സന്നിധാനം; ശബരിമലയിൽ ഇന്ന് പള്ളിവേട്ട

shortlink

Related Articles

Post Your Comments

Related Articles


Back to top button